Lead NewsNEWS

താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല,മുഖ്യമന്ത്രിക്ക് എസ്.ജയചന്ദ്രന്‍ നായരുടെ കത്ത്

പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായർ .ഉമ്മൻ ചാണ്ടി ചവറ്റുകുട്ടയിൽ ഇട്ട കത്ത് പിണറായി വിജയൻ എങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എസ്. ജയചന്ദ്രന്‍ നായർ കത്തിൽ ചൂണ്ടിക്കാട്ടുന്നു .

എസ്.ജയചന്ദ്രന്‍ നായരുടെ കത്ത് :

മുഖ്യമന്ത്രിക്ക് ഒരു കത്ത്

ശ്രീ. പിണറായി വിജയന്‍

മുഖ്യമന്ത്രി, കേരളം

സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇ.എം.എസ്സും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.

സഖാവേ, ലാല്‍സലാം.

വിധേയന്‍

എസ്. ജയചന്ദ്രന്‍ നായര്‍, ബാംഗ്ലൂര്‍.

Back to top button
error: