എആർ റഹ്മാൻ വീണ്ടും ഓസ്കാർ തേരോട്ടത്തിന്

Wednesday, December 14, 2016 - 8:37 PM

Author

Tuesday, April 5, 2016 - 15:25
എആർ റഹ്മാൻ വീണ്ടും ഓസ്കാർ തേരോട്ടത്തിന്

Category

Life

Tags

ഓസ്കാർ ജേതാവ് എആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണന പട്ടികയില്‍. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രത്തിന് നല്‍കിയ സംഗീത സംവിധാനത്തിനാണ് റഹ്മാന്‍ ഇത്തവണ പട്ടികയിലിടം നേടിയത്. 2016ലെ കായികം പശ്ചാത്തലമാക്കിയുള്ള സിനിമയ്ക്കുള്ള പ്രഥമ ഓസ്കാര്‍ പരിഗണന പട്ടികയിലാണ് റഹ്മാന്‍ ഇടം നേടിയത്.”പെലെ: ഒരു ഇതിഹാസത്തിന്റെ പിറവി” എന്നാണ് ചിത്രത്തിന്റെ പേര്.

 

ഈ സിനിമയില്‍ ബ്രസീലിയന്‍ താളങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് റഹ്മാന്‍ സംഗീതമൊരുക്കിയത്. 2009ല്‍ സ്ലം ഡോഗ് മില്ല്യനയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് സംഗീതമൊരുക്കിയതിന് റഹ്മാന് ഓസ്കാർ പുരസ്കാരം നേടിയിരുന്നു . 2017 ജനുവരി 24നാണ് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

FEATURED POSTS FROM NEWS