ഫേസ്ബുക്ക് പൊങ്കാലക്ക് മലയാളിയെ ക‍ഴിഞ്ഞേ ഉളളൂ,ഇത്തവണ ഇര മധ്യപ്രദേശ് മുഖ്യമന്ത്രി

Monday, December 12, 2016 - 8:13 AM

Author

Tuesday, April 5, 2016 - 15:25
ഫേസ്ബുക്ക് പൊങ്കാലക്ക് മലയാളിയെ ക‍ഴിഞ്ഞേ ഉളളൂ,ഇത്തവണ ഇര മധ്യപ്രദേശ് മുഖ്യമന്ത്രി

Category

Technology Social Media

Tags

മലയാളികളെ അപമാനിച്ച സാറേ തന്റെ ‘മധ്യപ്രദേശം’ ഞങ്ങ കലക്കും. ആര്‍എസ്‌എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍നിന്ന് തിരിച്ചയച്ച സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്‍റുകളുടെ തിരക്ക്. കമന്റുകള്‍ക്കൊപ്പം പിണറായി വിജയന്റെ ചിത്രങ്ങളും കമ്യൂണിസ്റ്റ് ചിഹ്നങ്ങളും കൊണ്ടു നിറയുകയാണ് ചൗഹാന്റെ ഫേസ്ബുക് പേജ്.

 

ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇത്തരം കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.സന്ദര്‍ശനത്തിനെത്തിയ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ നല്കാന്‍ കഴിയാത്ത ചൗഹാന്‍ എങ്ങനെയാണ് മധ്യപ്രദേശിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതടക്കമുള്ള ചോദ്യങ്ങള്‍ മലയാളികള്‍ ഉന്നയിക്കുന്നു.

FEATURED POSTS FROM NEWS