Lead NewsNEWS

ബിഹാറിൽ നിതീഷ്കുമാർ സർക്കാർ ആടിയുലയുന്നു, 17 ജെഡിയു എംഎൽഎമാർ ആർ ജെ ഡിയിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ട്

ബിഹാറിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത തെളിയുന്നു. ജെഡിയുവിന്റെ 17 എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെട്ടുവെന്നും സർക്കാർ ഉടൻ താഴെ വീഴുമെന്നും ആർജെഡി അവകാശപ്പെട്ടു.

എന്നാൽ എംഎൽഎമാർ പാർട്ടി വിടുമെന്ന വാർത്ത തള്ളി നിതീഷ് കുമാർ രംഗത്തെത്തി. ജെ ഡി യുവിൽ ഭിന്നതകൾ ഇല്ല എന്നും നിതീഷ് കുമാർ പറഞ്ഞു.

അതേസമയം സഖ്യകക്ഷിയായ ബിജെപിയുമായി അത്ര രസത്തിൽ അല്ല നിതീഷ്കുമാർ. മുഖ്യമന്ത്രിസ്ഥാനം നിതീഷിന് നൽകിയെങ്കിലും പഴയ കരുത്ത് അവകാശപ്പെടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ബീഹാറിൽ ജെഡിയുവിന്റെ അടിവേര് ഇളക്കുന്ന നീക്കമാണ് ബിജെപി നടത്തിയത് എന്ന് നിതീഷ്കുമാർ സംശയിക്കുന്നുണ്ട്. ചിരാഗ് പസ്വാനെ ഉപയോഗിച്ച് ജെഡിയു സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ ത്രികോണമത്സരം സൃഷ്ടിക്കുകയായിരുന്നു ബിജെപിയെന്ന് നിതീഷ് കരുതുന്നു. ഇതോടെ നിതീഷിന്റെ സീറ്റ് ഗണ്യമായി കുറഞ്ഞു. അരുണാചലിൽ 7 എംഎൽഎമാർ ഉണ്ടായിരുന്ന പാർട്ടിയെ പിളർത്തി 6 പേരെ ബിജെപി തട്ടിയെടുത്തു. ഇതും ജെഡിയുവും ബിജെപിയും തമ്മിലുള്ള ബന്ധം മോശമാക്കി.

Back to top button
error: