LIFETRENDING

ആരാധകരെ വശീകരിക്കാൻ ഗ്ലാമറിൽ തകർത്താടി അമ്രിൻ ഖുറേഷി

സിനിമയിലേക്ക് ചുവടെടുത്ത് വെയ്ക്കും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ നടിയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ  ഖുറേഷി.



അരങ്ങേറ്റം മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ” ബാഡ് ബോയ് ” എന്ന സിനിമയിലൂടെ. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം.

കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു.


കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിൻ്റെ സ്റ്റില്ലുകൾ അമ്രിൻ തൻ്റെ ട്വിറ്റർ പേജിൽ പങ്കു വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി.


ആരാധകരുടെയും സിനിമാ ലോകത്തിൻ്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുവാൻ വേണ്ടിയും മദാലസയായി ആരാധക മനസ്സിൽ ചേക്കേറുവാനും വേണ്ടി  അതീവ ഗ്ലാമറസായി അഭിനയിച്ചതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.


ആദ്യചിത്രത്തിൽ തന്നെ  തൻ്റെ സൗന്ദര്യം ക്യാമറക്കു മുന്നിൽ പ്രദർശിപ്പിക്കാൻ സന്മനസ്സ് കാണിച്ച അമ്രിൻ ഖുറേഷി ബോളിവുഡിൻ്റെ മാത്രമല്ല കോളിവുഡിൻ്റെയും ടോളിവുഡിൻ്റെയും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കയാണ്.

തെന്നിന്ത്യൻ സിനിമയിലെ പല പ്രഗൽഭ സംവിധായകരും നായകന്മാരും ഇതിനോടകം തന്നെ അമ്രിനെ തങ്ങളുടെ സിനിമയിലേക്ക് സ്വാഗതം ചെയ്തു സമീപിച്ചു തുടങ്ങിയത്രേ. 

” ഞാൻ ഹാപ്പിയാണ് … സിനിമയിൽ കാലെടുത്ത് വെച്ചപ്പോൾ തന്നെ വലിയ സ്വീകരണമാണ് കിട്ടിയത്. ഇപ്പോൾ രണ്ടു ഹിന്ദി സിനിമകൾ പൂർത്തിയാകാനുണ്ട്. ഒപ്പം തമിഴ് തെലുങ്ക് സിനിമകളിൽ നിന്നും ക്ഷണവുമുണ്ട് ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമയിൽ, നായികമാരിൽ ദേശീയ   താരമാവണമെന്നാണ് എൻ്റെ ആഗ്രഹം. ഗ്ലാമറിൻ്റെ കാര്യത്തിൽ മാത്രമല്ല അഭിനയത്തിലും നല്ല പ്രകടനം കാഴ്ച വെക്കാൻ കഴിയും എന്ന ആത്മ വിശ്വാസം എനിക്കുണ്ട്.ഞാൻ എന്നെ സിനിമക്ക് സമർപ്പിച്ചു കഴിഞ്ഞു” എന്ന് അമ്രിൻ ഖുറേഷി.    

Back to top button
error: