National

ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അസുഖവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആപ്പോളോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയ്ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിചരണമാണ് കിട്ടുന്നത്. ആശുപത്രി ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ലെങ്കിലും ജയലളിതയുടെ രോഗവിവരം അന്വേഷിക്കാന്‍ പോയി മടങ്ങിവരുന്ന വിവിധ നേതാക്കള്‍ ശുഭസൂചകമായ വിവരങ്ങളാണ് പുറത്തു വിടുന്നത്.

 

എന്നാല്‍ അപ്പോളോ ആശുപത്രിയോ ജയലളിതയുടെ പാര്‍ട്ടി എഡിഎംകെ നേതാക്കളോ ജയലളിത സുഖം പ്രാപിക്കുകയാണെന്ന ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതിഗതികള്‍ സാകൂതമാണ് നിരീക്ഷിക്കുന്നത്. അനാവശ്യ ആശങ്കകള്‍ പരത്തരുതെന്ന് പ്രധാനമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close