NationalNews

ജനങ്ങളുടെ ദുരിതത്തിന് പരിഹാസ ന്യായീകരണവുമായി മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ജനസംഖ്യ അധികമായതിനാല്‍ ബാങ്കിനും എടിഎമ്മിനും മുന്നിലുള്ള ക്യൂവിന്റെ നീളവും കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്ബില്‍ ദൃശ്യമാകുന്ന നീണ്ട നിരയ്ക്ക് പുതിയ കാരണം കണ്ടെത്തി കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനസംഖ്യ അധികമായതിനാല്‍ ബാങ്കിനും എടിഎമ്മിനും മുന്നിലുള്ള ക്യൂവിന്റെ നീളവും കൂടുമെന്നാണ് ജെയ്റ്റിയുടെ അഭിപ്രായം. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തോടെ രാജ്യത്തെ പൊതുജനം വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. നോട്ടുനിരോധനത്തിന്റെ പേരില്‍ സമൂഹത്തില്‍ അസ്വാസ്ഥ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് നയിക്കേണ്ടതുണ്ട്. അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ്സിന്റേയും വ്യാപാരത്തിന്റേയും വ്യാപ്തി ഭാവിയില്‍ വര്‍ധിക്കും. എന്നാല്‍ പേപ്പര്‍ കറന്‍സി ചുരുങ്ങും. ഡെബിറ്റ് കാര്‍ഡുകളിലൂടേയും ഇ വാലറ്റുകളിലുടേയുമാണ് ഇനി പണവിനിമയം കൂടുതലും നടക്കുകയെന്നും ധനമന്ത്രി പറഞ്ഞു. പിന്‍വലിച്ച പണത്തിന്റെ മൂല്യം പുനസ്ഥാപിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിതരീതിയിലും രാജ്യത്തെ ബിസിനസ് ലോകത്തും വലിയ മാറ്റമുണ്ടാക്കും. പുതിയ പരിഷ്‌കാരങ്ങള്‍ എല്ലാത്തവണയും എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ പിന്‍വലിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ചരക്കുസേവന നുകുതി ബില്ലിന് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭീഷണിയോടാണ് ജെയ്റ്റ്‌ലിയുടെ ഈ പ്രതികരണം.
സാങ്കേതിക വിദ്യയെ ആര്‍ക്കും തടയാനാകില്ല. സമ്ബദ് വ്യവസ്ഥയുടെ ഡിജിറ്റല്‍വത്കരണം എന്തായാലും സംഭവിക്കും. മാറ്റത്തെ സ്വീകരിക്കന്‍ വിസമ്മതിക്കുന്ന ഒരു വിഭാഗം എല്ലായ്‌പ്പോഴും ഉണ്ടാകും. ഇന്ത്യയ്ക്ക് കളര്‍ ടെലിവിഷന്‍ വേണോ എന്നത് സംബന്ധിച്ച് മുന്‍കാലത്ത് നടന്ന ചര്‍ച്ചകള്‍ താന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. 1996ല്‍ തന്റെ പാര്‍ട്ടി ഏഴ് മൊബൈല്‍ ഫോണുകള്‍ വാങ്ങി. അന്ന് മാധ്യമങ്ങള്‍ അതിനെ പരിസഹിക്കുകയാണ് ചെയ്തതതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close