വിരാട് കോഹ്ലിക്ക് പാക്കിസ്ഥാനിൽ നിന്ന് മറുപടി,പാക്കിസ്ഥാൻ കോഹ്ലിയെ അവതരിപ്പിച്ച് പാക്ക് കോച്ച് മിക്കി ആർതർ

Saturday, December 3, 2016 - 7:50 AM

Author

Tuesday, April 5, 2016 - 15:25
വിരാട് കോഹ്ലിക്ക് പാക്കിസ്ഥാനിൽ നിന്ന് മറുപടി,പാക്കിസ്ഥാൻ കോഹ്ലിയെ അവതരിപ്പിച്ച് പാക്ക് കോച്ച് മിക്കി ആർതർ

Category

Sports Cricket

Tags

പാകിസ്താന്റെ കോച്ചായ മിക്കി ആര്‍തര്‍ പുതിയൊരു താരത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ബാബര്‍ അസം എന്ന താരം അറിയപ്പെടുന്നത് പാക്കിസ്ഥാൻ കോഹ്ലി എന്നാണ്. വയസ് 22.ന്യൂസിലന്‍ഡിനെതിരെ ബാബര്‍ പുറത്തെടുത്ത മനോഹരമായ രണ്ട് ഇന്നിംഗ്‌സുകളാണ് മിക്കി ആര്‍തറിനെക്കൊണ്ട് ഈ താരതമ്യം നടത്തിച്ചിരിക്കുന്നത്.

 

ഇരുപത്തിരണ്ടാം വയസ്സില്‍ വിരാട് കൊഹ്‌ലി കളിച്ച അതേ പോലെയാണ് ബാബര്‍ അസവും കളിക്കുന്നത് എന്നാണ് പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മൂന്നേ മൂന്ന് ടെസ്റ്റുകളേ അസം ഇത് വരെ കളിച്ചിട്ടുള്ളൂ.ഒരു സെഞ്ച്വറി പോലുമില്ല. 90 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍. അസം 90ലെത്തി നില്‍ക്കേ പാകിസ്താന്‍ ടീം ഔട്ടാകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണിലായിരുന്നു ഈ കളി.

 

18 ഏകദിന മത്സരങ്ങള്‍ അസം പാകിസ്താന് വേണ്ടി കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറിയും അടിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായിട്ടായിരുന്നു ഈ മൂന്ന് സെഞ്ചുറികളും.

FEATURED POSTS FROM NEWS