KeralaNews

ശബരിമലയിൽ പുലിയിറങ്ങി

ശബരിമലയ്ക്കടുത്ത് പാണ്ടിത്താവളത്തിനു സമീപം സുരക്ഷാ കേന്ദ്രത്തിനരികില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പുലിയെ കണ്ടത്. ആര്‍എഎഫ് സുരക്ഷാ സേനാംഗങ്ങള്‍ ഒരേസമയം തീയും പുകയും ശബ്ദവും ഉണ്ടാക്കാന്‍ കഴിയുന്ന ഗ്രനൈഡ് പൊട്ടിച്ചതോടെയാണ് പുലി പിന്‍വാങ്ങിയത്. ഉരല്‍ക്കുഴിഭാഗത്തേക്കാണ് പുലി പോയത്.

 

കുറച്ച്‌ ദിവസങ്ങളായി പുലിയെ കാണാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഭക്തജനങ്ങള്‍ പരിഭ്രാന്തരാകേണ്ടന്നും രാത്രിയില്‍ വനഭാഗങ്ങളിലേക്കു പോകാന്‍ ശ്രമിക്കരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര് മുന്നറിപ്പ് നൽകി‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close