എയ്ഡ്സിൽ നിന്ന് മുക്തിയിലേക്ക്.സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുറഞ്ഞു

Wednesday, November 30, 2016 - 6:14 AM

Author

Tuesday, April 5, 2016 - 15:25
എയ്ഡ്സിൽ നിന്ന് മുക്തിയിലേക്ക്.സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുറഞ്ഞു

Category

Life Health

Tags

സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുറഞ്ഞു.എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം പത്തു വർഷത്തിനുളളിൽ അമ്പത്തിനാല് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പരിശാധനക്കെത്തിയവരുടെ എണ്ണം കൂടിയിട്ടുമുണ്ട്.

 

ശരാശരി 100 കേസുകൾ മാസം ഇപ്പോ‍ഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്.കേരളത്തിൽ മരണ നിരക്കും കുറഞ്ഞിട്ടുണ്ട്.അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്നത് 5ശതമാനത്തിൽ താഴെയായിട്ടുണ്ട്.

 

ഈ രംഗത്ത് നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ചികിത്സാസൗകര്യങ്ങളുമാണ് അണുബാധിതരുടെ നിരക്കും മരണനിരക്കും കുറയാന്‍ ഇടയാക്കിയത്. ശരിയായ ചികിത്സ, വ്യായാമം, ഭക്ഷണരീതി എന്നിവയിലൂടെ എച്ച്.ഐ.വി. ബാധിതര്‍ക്ക് ശരാശരി ജീവിതം നയിക്കാനാകുമെന്ന് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ജി.സുനില്‍കുമാര്‍ പറഞ്ഞു.

FEATURED POSTS FROM NEWS