World

രക്തനക്ഷത്രം മാഞ്ഞു,ഫിദൽ ഇനി ഓർമ്മ

ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു.തൊണ്ണൂറു വയസായിരുന്നു.കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. 1926 ഓഗസ്റ്റ് 13-നു ജനിച്ചു.ഏറെ നാൾ രോഗബാധിതനായിരുന്നു.ക്യൂബൻ പ്രസിഡണ്ടും സഹോദരനുമായ റൗൾ കാസ്ട്രോയാണ് മരണവിവരം പ്രഖ്യാപിച്ചത്.ക്യൂബൻ വിപ്ലവ നായകൻ അന്തരിച്ചുവെന്നായിരുന്നു പ്രസിഡണ്ടിന്‍റെ അറിയിപ്പ്.

 

1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close