Business

ആദ്യം മദ്യനയത്തിൽ തിരിച്ചടി,പിന്നാലെ നോട്ടു നിരോധനം,സംസ്ഥാനത്തിന്‍റെ ടൂറിസം മേഖല പ്രതിസന്ധിയിൽ

കേന്ദ്രസർക്കാരിന്‍റെ നോട്ടു നിരോധനം കേരളത്തിലെ ടൂറിസം മേഖലക്ക് വൻ തിരിച്ചടിയുണ്ടാക്കി.ക‍ഴിഞ്ഞ സാമ്പത്തിക വർഷം ഏതാണ്ട് ആറ് ശതമാനത്തോളം വളർച്ചയാണ് ടൂറിസം മേഖലക്കുണ്ടായത്.ഈ വർഷം അത് പത്ത് ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ നോട്ടു നിരോധനം തിരിച്ചടിയായി.

 

നോട്ടുകൾക്ക് ക്ഷാമം വന്നതോടെ വിദേശ ടൂറിസ്റ്റുകൾ ബുക്കിങ്ങ് റദ്ദാക്കുന്നുണ്ട്.സീസൺ ആരംഭിച്ചിട്ടും വേണ്ട ചലനം ടൂറിസം മേഖലയിൽ ഉണ്ടായിട്ടില്ല.ജൂലൈ മാസം വരെ 5,94,846 വിദേശ വിനോദസഞ്ചാരികളും 70,68,503 ആഭ്യന്തര വിനോദസഞ്ചാരികളുമാണ് കേരളം സന്ദര്‍ശിച്ചത്.

 

വിദേശികൾ ഏറ്റവും കൂടുതൽ എത്തിയത് വർക്കലയിലാണ്.ആഭ്യന്തര ടൂറിസ്റ്റുകൾ ഗുരുവായൂരും.മദ്യനിരോധനത്തെ തുടർന്ന് കേരളത്തിലേക്കുളള വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു.ഇപ്പോൾ നോട്ടുക്ഷാമം ടൂറിസം വരുമാനം കുത്തനെ ഇടിക്കും.ഏതാണ്ട് 7000 കോടി രൂപയാണ് ടൂറിസം മേഖലയിൽ നിന്ന് സർക്കാരിന് ക‍ഴിഞ്ഞ വർഷം ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close