National

രാജ്യത്തെ പിടിച്ചു കുലുക്കിയ നോട്ട് നിരോധനത്തിൽ വലിയ നഷ്ടമുണ്ടാകാതെ റിലയൻസ് എങ്ങിനെ രക്ഷപ്പെട്ടു…?ടാറ്റക്കും ബിർളക്കുമൊക്കെ വൻ നഷ്ടം

500,1000 കറൻസികൾ നിരോധിച്ചത് അക്ഷരാർത്ഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ചു.എന്നാൽ സാധാരണക്കാർക്കൊപ്പം കോർപ്പറേറ്റ് ഭീമന്മാർക്കും കാലിടറിയെന്നാണ് കണക്കുകൾ കാണിക്കുന്നത്.നിരോധനം പ്രഖ്യാപിച്ച് ഇന്ന് വരെ രാജ്യത്തെ കോർപ്പറേറ്റ് ഭീമന്മാർക്കുണ്ടായ നഷ്ടം 61,650 കോടി രൂപയാണ്.

 

എന്നാൽ എറേ ശ്രദ്ധേയമായ കാര്യം റിലയൻസിന്‍റെ പിടിച്ചു നിൽപ്പാണ്.ടാറ്റയും ബിർളയും മഹീന്ദ്രയുമൊക്കെ കുത്തൊ‍ഴുക്കിൽ ഒലിച്ചു പോയപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് മാത്രം പിടിച്ചു നിന്നു.

 

ടാറ്റാ ഗ്രൂപ്പിന്‍റെ 27 കമ്പനികൾക്ക് നേരിട്ടത് 39,636 കോടി രൂപയുടെ നഷ്ടം.ഇതിൽ വൻ ഇടിവു നേരിട്ടത് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിഎസിഎസിന്റെ വിപണി മൂല്യം.എന്നാൽ ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും റിലയൻസിന് നഷ്ടം 1.78 ശതമാനം മാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close