NEWS

നിറക്കാഴ്ചകളുമായി മോണുമെന്റ് വാലി -അനു കാമ്പുറത്ത്

ഇത്രയും അനിശ്ചിതത്വം നിറഞ്ഞ മറ്റൊരു യാത്ര ഉണ്ടായിട്ടില്ല. 200,000 ന്റെ മുകളിൽ കൊറോണ കേസുകൾ എത്തിയപ്പോൾ വീണ്ടും നിയത്രണങ്ങൾ പല സംസ്ഥാനങ്ങളും ശക്‌തമാക്കി. പോകുന്നതിനറെ ഒരാഴ്ച മുന്നേ മോണുമെന്റ് വാലിയിലെ ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഇമെയിൽ വന്നു. അവിടെ ” Stay at home order” പ്രഖ്യാപിച്ചിരിക്കാന് പക്ഷെ ഹോട്ടൽ തുറന്നു പ്രവർത്തിക്കും. ഇമെയിൽ കണ്ടത് ഞാൻ വേഗം വിളിച്ചനേഷിച്ചു. അവിടുത്തെ താമസക്കാർക് മാത്രമേ ബാധകമുള്ളൂ സന്ദർശകർക്ക് കുഴപ്പമില്ലത്രേ. എന്തായാലും എയർപോർട്ട് എത്തി ചെക്ക് ഇൻ ഒക്കെ ചെയ്തപ്പോഴാണ് ആശ്വാസം ആയതു. പതിവിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ ചെക്കിനും സുരക്ഷാ നടപടികളും കഴിഞ്ഞു. കുറെ കാലം കൂടി പറക്കുന്നതിന്റെ ഒരു ത്രില്ലിൽ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയാൻ വേണ്ടി ഞാൻ ഒരു പടം എടുപ്പിച്ചു. പക്ഷെ പോസ്റ്റാൻ ഒരു പേടി, ഇനിയിപ്പോള്‍ അവിടെ ചെന്ന് ഫ്ലൈറ്റ് ഇറങ്ങിയാൽ ഞങ്ങളെ പിടിച്ചു ക്വാറന്റൈനിൽ ഇരുത്തിയാലോ എന്ന ചിന്ത. ലാസ് വെഗാസിൽ റൂമിൽ എത്തിയപ്പോഴാണ് മനസമാധാനം ആയതു. പടവും പോസ്റ്റ് ചെയ്തു.




എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ആണ് ടോം ഹാങ്ക്സിന്റെ ഫോറെസ്റ്റ് ഗമ്പ്. ആ മൂവി കാണുന്ന സമയത്തു അറിയിലായിരുന്നു, ഫോറസ്റ്റിന്റെ ക്രോസ്സ് കൺട്രി മാരത്തൺ അവസാനിച്ച ആ മനോഹരമായ ലൊക്കേഷൻ ആണ് മോണുമെന്റ് വാലി. പക്ഷെ അന്ന് മുതലുള്ള ആഗ്രഹമാണ് ആ വഴി ഒന്ന് പോകണം എന്ന്. ഒരു സംസ്ഥാനത്തിനകത്ത് മാത്രമല്ല, യൂട്ടയുടെയും അരിസോണയുടെയും അതിർത്തിയിലാണ് മോണുമെന്റ് വാലി പാർക്ക്. 1939 ൽ നവാജോ ഗോത്രം മാറ്റിവച്ച 92,000 ഏക്കർ പാർക്കാണ് മോണുമെന്റ് വാലി നവാജോ പാർക്ക്. നവാജോ നാഷണൽ റിസർവേഷനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഫോട്ടോയെടുത്ത പ്രദേശങ്ങളിലൊന്നാണ് ഇത്. പ്രദേശം അതിശയകരമായ, ഓറഞ്ച് നിറത്തിലുള്ള മെസകളും ബ്യൂട്ടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്റ്റാൻ‌കോച്ച്, റിയോ ഗ്രാൻ‌ഡെ എന്നിവ ഉൾപ്പെടുന്ന ജോൺ വെയ്ൻ ചിത്രങ്ങൾ കാരണം 1939 ൽ മോണുമെന്റ് വാലി. പ്രസിദ്ധമായി. മണ്ണൊലിപ്പ് മൂലമാണ് Monument Valley രൂപപ്പെട്ടത് . ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഈ തടമായി അവശിഷ്ടങ്ങൾ ഒരു തടമായി രൂപപ്പെടുകയും ഒടുവിൽ ഒരു പീഠഭൂമിയായി മാറുകയും ചെയ്തു , വെള്ളവും കാറ്റും പീഠഭൂമിയുടെ ചില ഭാഗങ്ങൾ നീക്കംചെയ്തു, ഇന്ന് കാണുന്ന മോണുമെന്റ് വാലി ഉണ്ടായി. 7,544,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു അമേരിക്കൻ പ്രദേശമാണ് നവാജോ നേഷൻ, വടക്കുകിഴക്കൻ അരിസോണ, തെക്കുകിഴക്കൻ യൂട്ട, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോ എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.


ലാസ് വെഗാസിൽ നിന്നും 650 km ഉണ്ട് മോണുമെന്റ് വാലിലേക്. അതായതു 7 മണിക്കൂറെങ്കിലും ഡ്രൈവ്. കൊറോണ കാരണം പാർക്കിന്റെ ഉള്ളിലേക്കുള്ള പ്രവേശനം അടച്ചിരിക്കുക ആണ്. ഒരു ഓഫ് റോഡ് ട്രിപ്പ് ഞങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട് ഉച്ചക്ക് 2 മണിക്. അതുകൊണ്ടു 4 മണിക് മുന്നേ ഞങ്ങൾ പുറപ്പെട്ടു. നീണ്ട ഡ്രൈവിൽ ഉടനീളം ഉള്ള കാഴ്ചകൾ വളരെ വ്യത്യസ്തമായിരുന്നു. മരുഭൂമിയും ഗ്രാമപ്രദേശങ്ങളും ഒഴിഞ്ഞ റോഡുകളും മലയിടുക്കുകളും, ഭൂമിയാണോ അതോ വേറെ വല്ല ഗ്രഹത്തിലും എത്തിയോ എന്ന് തോന്നിപോകും. ഡ്രൈവിൽ ഭൂരിഭാഗവും അരിസോണ യൂറ്റാ സ്റ്റേറ്റ് ലൈനിലൂടെയും പിന്നെ ഹൈവേ 163 ആണ്. അരിസോണ അതിർത്തിയിൽ നിന്ന്, യുഎസ് 163 പഴയ പടിഞ്ഞാറൻ മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും റെഡ് റോക്ക് സ്പിയറുകളും മോണുമെന്റ് വാലിയിലൂടെയും കടന്നു പോകുന്നു. US 163 യിലൂടെയുള്ളു ഡ്രൈവ് ഒരു ഒന്നൊന്നര ഡ്രൈവ് ആണ്. അങ്ങനെ നെവാഡായും അരിസോണയും കടന്നു ഉച്ചയോടു കൂടി എത്തി ഞങ്ങൾ Monument Valley, Utah.


പ്രൈവറ്റ് ടൂർ എടുത്തു നാവാഹോ ട്രൈബ്‌സിന്റെ കുടിലും അവരുടെ ചരിത്രവും മനസിലാക്കി. സ്ത്രീകളാണ് അവരുടെ ഗൃഹനാഥ. അവർ കുടിൽ ഉണ്ടാകുന്നത് മുതൽ ആ കുടിലുള്ള ഓരോ വസ്തുക്കളുടെയും പ്രാധാന്യം വിവരിക്കുന്നത് കേട്ട് കണ്ണ് തള്ളി പോയി. പിന്നീട് ഒരു സൂര്യാസ്തമന ഹൈകും അവരുടെ ലോക്കൽ ഫുഡും കഴിച്ചു എന്നും ഓർമിക്കാൻ ഒരു മനോഹര ദിവസം സമ്മാനിച്ചു മോണുമെന്റ് വാലി. പിറ്റേന്ന് രാവിലെ അലാറം വച്ച് സൂര്യോദയo കാണാൻ പോയി. ഫോറെസ്റ് ഗമ്പ് ഓടിയ ആ പോയിന്റിൽ പോയി കുറെ നേരം ചിലവഴിച്ചു. തിരക്ക് പിടിച്ച ഹൈവേയിൽ കിടന്നും ഇരുന്നും നിന്നും ഫോട്ടോ എടുത്തു തകർത്തു, ഞങ്ങളുടെ യാത്ര വീണ്ടും തുടർന്നു.

https://www.instagram.com/adventurzwithanu/

Back to top button
error: