NEWS

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി, സർക്കാരിനെ അട്ടിമറിക്കാൻ നീക്കം, അന്വേഷണ ഗതി ബിജെപി നേതാക്കൾ വാർത്താസമ്മേളനം നടത്തി പറയുന്നു, അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകും

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നിയപോലെ അന്വേഷണ ഏജൻസികൾക്ക് പ്രവർത്തിക്കാനാവില്ല. രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ സർക്കാറുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ ആരെയും സംരക്ഷിക്കില്ല.

ബിജെപി നേതാക്കൾ ക്കെതിരെയും മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചു. പ്രതികളുടെ രഹസ്യമൊഴി ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറയുന്നു. സർക്കാറിനെതിരെ വ്യാജ ആരോപണങ്ങൾ ആണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ആണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘടിത അപവാദ പ്രചാരണങ്ങളും മുൻഗണന മറികടന്ന് എൽ ഡി എഫ് മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: