KeralaNews

സഹകരണ സമരത്തിൽ സർക്കാരിനെ പിന്തുണക്കണോയെന്ന വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത,യുഡിഎഫ് യോഗത്തിന് ശേഷവും ഭിന്നത പരസ്യമായി പ്രകടിപ്പിച്ച് സുധീരനും ചെന്നിത്തലയും,പൊട്ടിത്തെറിച്ച് ലീഗ്

യുഡിഎഫ് യോഗത്തിൽ തന്‍റെ നിലപാട് തളളിയെന്ന വാർത്തകളെ തളളി കെപിസിസി പ്രസിഡണ്ട് വിഎം സുധീരൻ.സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം നടത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഎം സുധീരൻ പറഞ്ഞു.നേരത്തെ യുഡിഎഫ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തലയെ തളളിക്കൊണ്ടാണ് സുധീരന്‍റെ പ്രസ്താവന.

 

സർവകക്ഷി സംഘം ദില്ലിക്ക് ഒരുമിച്ച് പോകാമെന്ന് മാത്രമാണ് തീരുമാനമെന്നും അതിനു ശേഷമുളള കാര്യങ്ങൾ തീരുമാനിച്ചില്ലെന്നും സുധീരൻ പറഞ്ഞു.അതേസമയം എൽഡിഎഫുമായി ചേർന്ന് സംയുക്ത സമരത്തിന് തത്വത്തിൽ അംഗീകാരമുണ്ട് എന്നായിരുന്നു രമേശ് ചെന്നിത്തല തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞത്.

 

ഇക്കാര്യത്തിൽ കോൺഗ്രസിലെ വിഭാഗീയതക്കെതിരെ മുസ്ലീംലീഗ് യോഗത്തിൽ പരസ്യ അതൃപ്തി അറിയിച്ചു.യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്നാണ് ലീഗിന്‍റെ ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close