LifeMovies

കെയർ ഓഫ് സൈറാബാനുവിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി അമല മടങ്ങി,അമലക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരും അമലയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് കെയർ ഓഫ് സൈറാബാനു.ഒരിടവേളക്ക് ശേഷം അമല അഭിനയിക്കുന്ന ചിത്രവും ഇതാണ്.ഷൂട്ടിംഗ് പൂർത്തിയാക്കി അമല മടങ്ങുമ്പോ‍ഴാണ് മഞ്ജു വാര്യരുടെ വികാര നിർഭര ഫേസ്ബുക്ക് പോസ്റ്റ്.

 

“കെയർ ഓഫ് സൈറാബാനുവിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി അമലമാഡം യാത്രപറഞ്ഞുപോകുമ്പോൾ ഹൃദയത്തിൽ ഒരു തരി നൊമ്പരം.
ഈ ദിനങ്ങളിൽ ഞാനൊരു സുഹൃത്തിന്, വഴികാട്ടിക്ക്, സഹോദരിക്ക്,ഗുരുവിന് എല്ലാം ഒപ്പമായിരുന്നു. അവർ പരത്തിയ പ്രകാശത്തിലായിരുന്നു ഓരോ ദിനവും ഷൂട്ടിങ്ങ്. രാവേറുമ്പോഴും അസ്തമിക്കാത്ത ചിരിയായിരുന്നു അമലാമാഡത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജീവിതത്തെ ഇത്രമേൽ പ്രസാദാത്മകമായി സമീപിക്കുന്നവർ അപൂർവമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചായിരുന്നപ്പോൾ ഒരു പോസിറ്റീവ് എനർജിയുണ്ടായിരുന്നു,ഓരോ നിമിഷവും. അഭിനയപാഠങ്ങളേക്കാളുപരി സ്നേഹത്തിന്റെ,കാരുണ്യത്തിന്റെ വലിയ അധ്യായങ്ങളാണ് നേരിട്ടറിഞ്ഞത്. പ്രത്യേകിച്ച് ഹൈദരാബാദിൽ അവർതന്നെ തുടക്കമിട്ട ദി ബ്ലൂക്രോസ് പോലുള്ള സാമൂഹികദൗത്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ തന്ന പ്രചോദനം ചെറുതല്ല.മാഡം…നിങ്ങൾ ഇപ്പോൾ ഒരു സഹപ്രവർത്തകയ്ക്കുമപ്പുറം എനിക്ക് പ്രിയപ്പെട്ടതാകുന്നു..”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close