മക്കയെ ലക്ഷ്യം വെച്ചുളള ആക്രമണം മറ്റൊരു ഗൾഫ് യുദ്ധത്തിന് സാധ്യത ഒരുക്കുന്നുവോ…? നടപടിയാലോചിക്കുന്നതിന് ഒഐസി രാജ്യങ്ങളുടെ യോഗം വ്യാ‍ഴാ‍ഴ്ച

Tuesday, November 15, 2016 - 12:45 PM

Author

Tuesday, April 5, 2016 - 15:25
മക്കയെ ലക്ഷ്യം വെച്ചുളള ആക്രമണം മറ്റൊരു ഗൾഫ് യുദ്ധത്തിന് സാധ്യത ഒരുക്കുന്നുവോ…? നടപടിയാലോചിക്കുന്നതിന് ഒഐസി രാജ്യങ്ങളുടെ യോഗം വ്യാ‍ഴാ‍ഴ്ച

Category

Pravasi Gulf

Tags

യമനിലെ ഹൂതി വിഭാഗം വിശുദ്ധ മക്കയെ ലക്ഷ്യമാക്കി നടത്തിയ മിസൈലാക്രമണത്തിനെതിരേ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ മക്കയില്‍ വീണ്ടും അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരാണ് വ്യാഴാഴ്ച മക്കയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.

 

വിശുദ്ധ നഗരിക്കെതിരേ ഹൂതികള്‍ തൊടുത്തുവിട്ട സ്ഥിതി വിശേഷം യോഗത്തില്‍ ചര്‍ച്ചയാവും. ഹൂതികളെയും അവരെ പിന്തുണക്കുന്ന ഇറാനെതിരെയും ശക്തമായ നിലപാടുകളാണ് ഒ.ഐ.സിക്കുള്ളത്. കൂടുതല്‍ ശക്തമായ നടപടികള്‍ ആലോചിക്കന്നതിനാണ് വീണ്ടും യോഗം ചേരുന്നത്.

 

ഒക്ടോബര്‍ 27 ന് നടന്ന മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒ.ഐ.സി നവംബര്‍ അഞ്ചിന് അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളുടെ യോഗമാണ് അന്ന് ജിദ്ദയില്‍ നടന്നത്. സൗദിക്ക് ഒ.ഐ.സി ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ മക്കക്ക് 65 കിലോമീറ്റര്‍ പരിധിയില്‍ വച്ച് സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.

FEATURED POSTS FROM NEWS