NEWS

പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അയ്യന്തോള്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റെ അടിയന്തര ഇടപെടല്‍ അപായം ഒഴിവാക്കി. വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

വീടിന് സമീപം പ്ലാസ്റ്റിക് കത്തിച്ചെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വീട്ടമ്മയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്‌റ്റേഷനിലെത്തിയ ഇവര്‍ കൈവശം സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.

ഈ സമയത്ത് അടുത്തുണ്ടായിരുന്ന വനിത പൊലീസുകാര്‍ ഉടന്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് സി.ഐയും മറ്റ് ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് വീട്ടിലേക്ക് വിട്ടു.

Back to top button
error: