Life

ഉറപ്പില്ലാത്ത ജീവിതമാണ് സ്റ്റണ്ട് നടന്മാരുടേതെന്ന് ഐശ്വര്യ,വീട്ടിലെത്തുമെന്ന് ഇവരുടെ ഭാര്യമാർക്ക് ഒരു നിശ്ചയവുമില്ല

ക‍ഴിഞ്ഞ ദിവസമാണ് കന്നട സിനിമയിലെ രണ്ട് വില്ലൻ വേഷം ചെയ്യുന്ന നടന്മാർ ഷൂട്ടിനിടെ മുങ്ങി മരിച്ചത്.വേണ്ടത്ര സുരക്ഷ ഒരുക്കാതെ ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടാൻ സംവിധായകൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു.

 

സിനിമയിലെ സ്റ്റണ്ട് നടന്‍മാരുടെ ജീവിതത്തെക്കുറിച്ച്‌ ‘സിനിമാ വീരന്‍’ എന്ന ഡോക്യുമെന്ററി ഒരുക്കിയ സംവിധായിക ഐശ്വര്യ ആര്‍ ധനുഷിന് ഇത്തരം അപകടങ്ങളെക്കുറിച്ച്‌ ഒരുപാട് പറയാനുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ മനസു തുറന്നത്.

 

സ്റ്റണ്ട് നടന്‍മാര്‍ക്ക് ജോലിയോട് കടുത്ത അഭിനിവേശമാണ്. പലര്‍ക്കും സുരക്ഷയെപ്പറ്റി കാര്യമായ അറിവുമില്ല. അവരോട് ചാടാന്‍ പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ അവരത് ചെയ്തു. വിഫ്‌എക്സ് ഗ്രാഫിക്സ് പോലുള്ള സാങ്കേതിക വിദ്യകളുള്ള കാലത്ത് അവര്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ ജീവന്‍ പണയം വെയ്ക്കേണ്ട ആവശ്യമില്ല. അല്ലെങ്കില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ വേണം ഐശ്വര്യ പറയുന്നു.

 

എന്റെ ഡോക്യുമെന്ററിലൂടെ അവരുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി സ്റ്റണ്ട് നടന്‍മാരുമായും അവരുടെ കുടുംബാംഗങ്ങളുമായും ഞാന്‍ അഭിമുഖം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ പുരുഷന്‍മാര്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല. അപകടങ്ങളില്‍ അവര്‍ മരിച്ചാല്‍ കുടുംബത്തിന്റെ നഷ്ടം ആര് നികത്തും. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close