നോട്ട് പിൻവലിക്കലിൽ പ്രവാസികൾ എന്ത് ചെയ്യണം…?

Wednesday, November 9, 2016 - 9:09 AM

Author

Tuesday, April 5, 2016 - 15:25
നോട്ട് പിൻവലിക്കലിൽ പ്രവാസികൾ എന്ത് ചെയ്യണം…?

Category

Pravasi

Tags

ഇന്ത്യയിലില്ലാത്തവര്‍ക്കും നോട്ടുകള്‍ മാറ്റിയെടുക്കാനാവും. ഇതിനായി നിങ്ങളുടെ പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള രേഖ ഹാജരാക്കണം. ഒപ്പം അയാളുടെ തിരിച്ചറിയല്‍ രേഖയും. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ഇതിനായി ഉപയോഗിക്കാം.

 

എന്‍.ആര്‍.ഐകള്‍ക്കും പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. വിദേശത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് വിമാനത്താവളത്തില്‍ 5000 രൂപയുടെ വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇതിനും തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്. ആശുപത്രി ആവശ്യങ്ങള്‍ പോലുള്ള അടിയന്തിരഘട്ടങ്ങളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനാവും. സംസ്ഥാന സര്‍ക്കാരിന്റെ ബസുകളില്‍ ടിക്കറ്റെടുക്കുന്നതിനും റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടക്കുന്നതിനും വിമാന ടിക്കറ്റെടുക്കുന്നതിനും ഇവ ഉപയോഗിക്കാം. നവംബര്‍ 11 വരെയാണ് ഇതിന് സമയപരിധി.പണം ഇടാപാട് സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടികള്‍ റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

FEATURED POSTS FROM NEWS