വില്ലൻ നടന്മാരും മനുഷ്യരല്ലെ,രണ്ട് കന്നട നടന്മാരുടെ മരണത്തിനുത്തരവാദി സംവിധായകൻ,നീന്തലറിയില്ലെന്ന് പറഞ്ഞിട്ടും ഷൂട്ടിങ്ങിന് നിർബന്ധിച്ചു,രക്ഷാപ്രവർത്തകർ രക്ഷിക്കുമെന്ന് സംവിധായകൻ ഉറപ്പു നൽകിയതായി മരിച്ചവരിൽ ഒരാൾ പറയുന്ന വീഡിയോ പുറത്ത്

Tuesday, November 8, 2016 - 12:33 PM

Author

Tuesday, April 5, 2016 - 15:25
വില്ലൻ നടന്മാരും മനുഷ്യരല്ലെ,രണ്ട് കന്നട നടന്മാരുടെ മരണത്തിനുത്തരവാദി സംവിധായകൻ,നീന്തലറിയില്ലെന്ന് പറഞ്ഞിട്ടും ഷൂട്ടിങ്ങിന് നിർബന്ധിച്ചു,രക്ഷാപ്രവർത്തകർ രക്ഷിക്കുമെന്ന് സംവിധായകൻ ഉറപ്പു നൽകിയതായി മരിച്ചവരിൽ ഒരാൾ പറയുന്ന വീഡിയോ പുറത്ത്

Category

Movies Film Debate

Tags

കന്നട സിനിമാ ഷൂട്ടിൽ ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടി രണ്ട് നടന്മാർ മുങ്ങി മരിച്ചത് സംവിധായകന്‍റെ അലംഭാവം മൂലം.നീന്തൽ വശമില്ലെന്ന് രണ്ട് പേരും ഷൂട്ടിന് മുമ്പെ തന്നെ സംവിധായകനെ അറിയിച്ചതാണ്.എന്നാൽ രക്ഷാപ്രവർത്തകരുണ്ടെന്നും രണ്ട് പേർക്കും ഒന്നും സംഭവിക്കില്ലെന്നും സംവിധായകൻ ഉറപ്പു നൽകി.മരിച്ചു പോയവർ ഷൂട്ടിന് മുമ്പെ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം കൃത്യമായി പറയുന്നുമുണ്ട്.അതിന്‍റെ വീഡിയോ പുറത്തു വന്നു.

”നീന്തല്‍ വശമില്ലെങ്കിലും എന്തുവില കൊടുത്തും അഭിനയിക്കും. ഇത്ര ഉയരത്തില്‍നിന്ന് ഇതുവരെ ചാടിയിട്ടില്ലാത്തതിനാല്‍ പേടിയുണ്ട്. 60-70 അടി ഉയരത്തില്‍നിന്നു ചാടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു നൂറടിയാക്കി. തടാകത്തില്‍ വീണാലുടന്‍ രക്ഷാ പ്രവര്‍ത്തകരെത്തുമെന്ന് സംവിധായകനും സംഘവും ഉറപ്പ് നല്‍കിയിട്ടുണ്ട്.” എന്നായിരുന്നു മുങ്ങി മരിച്ചവരിൽ ഒരാളായ ഉദയ് അഭിമുഖത്തിൽ പറഞ്ഞത്.

ബംഗളൂരുവില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിലായിരുന്നു ‘മാസ്തി ഗുഡി’ എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം.

FEATURED POSTS FROM NEWS