മലയാളികൾക്കിടയിൽ പ്രിയങ്കരമായി “രുചിയേറിയ ഒരു മൊബൈൽ ആപ്പ്”,ടേസ്റ്റി സ്പോട്സ്

Saturday, November 5, 2016 - 9:19 AM

Author

Tuesday, April 5, 2016 - 15:25
മലയാളികൾക്കിടയിൽ പ്രിയങ്കരമായി “രുചിയേറിയ ഒരു മൊബൈൽ ആപ്പ്”,ടേസ്റ്റി സ്പോട്സ്

യാത്ര ചെയ്യുമ്പോൾ വിശ്വസിച്ചു ഭക്ഷണം കഴിക്കാൻ പറ്റുന്ന സ്ഥലങ്ങൾ കണ്ടെത്താൻ നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ..? ഇനി വിഷമിക്കേണ്ട നിങ്ങളുടെ മൊബൈലിൽ ടേസ്റ്റീസ്‌പോട്‌സ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ മതി പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിഹാരമാകും. പ്രവർത്തനം തുടങ്ങി വെറും 60 ദിവസങ്ങൾ കൊണ്ടുതന്നെ ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ ഉപയോഗിച്ചുതുടങ്ങിയ ഈ മൊബൈൽ അപ്ലിക്കേഷൻ ഇന്ത്യയിൽ തന്നെ ഒന്നാം നിര ആപ്പുകൾക്കിടയിൽ ഇടം പിടിച്ചു. ഫുഡ് ടെക് ശ്രേണിയിൽ വെറും 60 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം ഡൗൺലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്പാണ് TastySpots. Android or iOS ആപ്പുകൾ www.tastyspots.com/app എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം.

 

ഭക്ഷണപ്രിയരായിട്ടുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെ ഏതു ഹോട്ടലിൽ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു. എല്ലാ ഹോട്ടലുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ആപ്പ് അല്ല TastySpots, മറിച്ച് പല ഘടകങ്ങൾ പരിഗണിച്ച് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകൾ മാത്രം ആണ് ഇതിൽ ലിസ്റ്റ് ചെയ്യുന്നത്.

 

പരമ്പാരാഗത ഭക്ഷണശാലകളേയും നാടൻ രുചിയിടങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ് പ്രധാനലക്‌ഷ്യം, രുചി വൈഭവം കൊണ്ട് പ്രശസ്തമായ നാട്ടിൻ പുറങ്ങളിലെ നിരവധി ഒറ്റമുറി കടകൾ സൈറ്റിൽ കാണാൻ കഴിയും.

 

ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഹോട്ടലിനെ കുറിച്ചും വിശദമായ കാഴ്ചപ്പാട് നൽകുന്ന അതി മനോഹരമായ ഒരു ചെറു വീഡിയോ, മികവാർന്ന ചിത്രങ്ങൾ, വിശദമായ വിവരണം, അവിടുത്തെ പ്രധാന വിഭവങ്ങൾ, അവിടെക്കുള്ള റൂട്ട് മാപ്പ് , ഫോൺ നമ്പർ, അഡ്രസ് തുടങ്ങി ഉൾപ്പെടുത്താവുന്ന പരമാവധി വിവരങ്ങൾ ഈ ആപ്പ് നൽകുന്നുണ്ട്.

 

ഓരോ ഹോട്ടലിനെ കുറിച്ചും നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ആളുകൾ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പിൽ കാണാം. ഡൗൺലോഡ് ചെയ്യുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവർക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള അറിവ് പങ്കുവെക്കാനും കഴിയും.

 

ഭക്ഷണ പ്രിയരും, ഫോട്ടോഗ്രാഫേഴ്‌സും, വീഡിയോ ഫോട്ടോഗ്രാഫേഴ്‌സും ഒക്കെ അടങ്ങുന്ന ഒരു സംഘം ഓരോ സ്ഥലങ്ങളിലും നേരിട്ട് സന്ദർശിച്ചാണ് ഈ ആപ്പിലേക്ക് വേണ്ട വിവരങ്ങൾ തയ്യാറുക്കുന്നത്. ഇപ്പോൾ കേരളത്തിൽ മാത്രം ആണെങ്കിലും, ഉടനെ തന്നെ പ്രവർത്തനം കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും, ദുബായ് അടക്കമുള്ള മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആണ് നിർമാതാക്കളുടെ പ്ലാൻ, അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

 

Android iOS ആപ്പുകൾ കൂടാതെ Web Poral രൂപത്തിലും ടേസ്റ്റിസ്‌പോട്സ് ലഭ്യമാണ്.www.tastyspots.com/app എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം

FEATURED POSTS FROM NEWS