മഹാഭാരതം മലയാളത്തിൽ സിനിമയാക്കിയാൽ ആരൊക്കെയായിരിക്കും അഭിനേതാക്കൾ,അഭിനേതാക്കളുടെ ഈ പട്ടിക നോക്കൂ

Tuesday, November 1, 2016 - 9:17 PM

Author

Tuesday, April 5, 2016 - 15:25
മഹാഭാരതം മലയാളത്തിൽ സിനിമയാക്കിയാൽ ആരൊക്കെയായിരിക്കും അഭിനേതാക്കൾ,അഭിനേതാക്കളുടെ ഈ പട്ടിക നോക്കൂ

Category

Movies Film Debate

Tags

മഹാഭാരതത്തിലെ കർണൻ എന്ന കഥാപാത്രത്തെ മുൻ നിർത്തി രണ്ട് സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്.മമ്മൂട്ടിയെ വെച്ചും പൃഥ്വിരാജിനെ വെച്ചും.ഈ പശ്ചാത്തലത്തിലാണ് മഹാഭാരതം സിനിമയാക്കിയാൽ ആരെയൊക്കെ അഭിനയിപ്പിക്കും എന്ന ചിന്തയുണ്ടായത്.ചില കഥാപാത്രങ്ങളും അവർക്ക് ചേർന്ന അഭിനേതാക്കളും.

 

1.യുധിഷ്ഠിരൻ – പാണ്ഡവ മഹാരാജാവ് രാജീവ നയനനാണ്,ഒപ്പം രാജ്യം ഭരിക്കാനുളള സ്ഥൈര്യവും വേണം.ഫഹദ് ഫാസിൽ യുധിഷ്ഠിരന്‍റെ റോളിൽ

 

2.ഭീമൻ – ശക്തിമാൻ,എതിരാളികളെ മലർത്തിയടിക്കും എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തണം.ഉണ്ണി മുകുന്ദന് ചേർന്ന കഥാപാത്രം

 

3.അർജുനൻ – യുദ്ധമുഖത്തും സ്ത്രീ ഹൃദയങ്ങളിലും വില്ലാളി വീരൻ.അർജുനനായി നിവിൻ പോളി

 

4.നകുലൻ – സുന്ദരൻ,അഭിമാനി,ടോവിനോ തോമസ് ചെയ്യും ഈ റോൾ

 

5.സഹദേവൻ – ബുദ്ധിശാലി,ഇളയവൻ.നീരജ് മാധവിന് പറ്റിയ കഥാപാത്രം

 

6.ഭഗവാൻ കൃഷ്ണൻ – നിരവധി കൃഷ്ണൻമാരെ നാം സിനിമയിലും സീരിയലിലും കണ്ടിട്ടുണ്ട്.രണ്ട് പേരെ മനസിൽ വരുന്നു,യുവ നിരയിൽ നിന്ന് ദുൽഖർ സൽമാൻ കൃഷ്ണൻ റോളിൽ കൊള്ളാം.എന്നാൽ നമ്മുടെ ലാലേട്ടനായാലോ

 

7.ദ്രൗപദി – ഈ സൗന്ദര്യ ധാമം ആരാവണം..?തീഷ്ണ സൗന്ദര്യം,കണ്ണുകളുടെ കൂർമ്മത,മറ്റാരുമല്ല നയൻതാര

 

8.ദുര്യോധനൻ – ധൈര്യശാലി,ആശ്രിതവത്സലൻ സർവ്വോപരി വിട്ടു വീ‍ഴ്ചയില്ലാത്ത വ്യക്തിത്വം,ഇന്ദ്രജിത്തിന് നന്നായി ചേരും ദുര്യോധന വേഷം

 

9.കർണൻ – വിട്ടുവീ‍ഴ്ചയില്ലാത്ത പോരാളി,സുഹൃത്തിനു വേണ്ടി മരിക്കും,പൃഥ്വി തന്നെ കർണൻ

 

10.ശകുനി – ആരെയും തമ്മിൽ തല്ലിക്കാൻ മിടുക്കൻ,അത്രയും മെയ്വ‍ഴക്കമുളള അഭിനേതാവ്,മനോജ് കെ ജയൻ ശകുനിയായി.

 

11.കുന്തി – പാണ്ഡവരുടെ അമ്മ,രാജമുദ്ര,വിനയ പ്രസാദ് തിളങ്ങും

 

12.ഗാന്ധാരി -കണ്ണു മൂടിക്കെട്ടി ജീവിക്കുന്ന രാജ്ഞി, ഏറെ അഭിനയ സാധ്യതയുളള വേഷം – ആശാ ശരത്

 

13.വിദുരർ – സമാധാന സ്നേഹി,ശരിയുടെ പക്ഷത്ത് – ബിജു മേനോൻ വിദുരരുടെ റോളിൽ

 

14.ഹസ്തിനപുരിയുടെ രാജാവ്.ധർമ്മത്തെ വെടിഞ്ഞുളള പുത്ര വാത്സല്യം.സുരേഷ് ഗോപി കസറും.

 

15.ഭീഷ്മ – ശാന്തനു മഹാരാജാവിന്‍റെ പുത്രൻ.മറ്റാർക്കും തോത്പിക്കാനാകാത്ത വ്യക്തിത്വം,മമ്മൂട്ടിയല്ലാതെ മറ്റാര്.

 

(ഫുൾ പിക്ചർ.ഇൻ എന്ന വെബ്സൈറ്റിന്‍റെ ഭാവനയിൽ)

FEATURED POSTS FROM NEWS