NEWS

ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണം; എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായുളള എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്കാണ് നാല് സഖ്യകക്ഷികളുടെ എംഎല്‍എമാരുടെ യോഗം ചേരുക. യോഗത്തില്‍ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും. മാത്രമല്ല യോഗത്തില്‍ നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും.

മുന്നണി നേതാവിനെ തിരഞ്ഞെടുത്ത ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിക്കു പകരം മുതിര്‍ന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ബി.ജെ.പി. പരിഗണിക്കുന്നത്.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതവും സീറ്റുകളാണ് ഉള്ളത്.

Back to top button
error: