പുലിമുരുകൻ പുലി മാത്രമല്ല പാരയുമായി,പടമിറങ്ങിയതിന് ശേഷം ജോലിയെടുത്തു ജീവിക്കാനാകുന്നില്ലെന്ന് വനപാലകർ,വനപാലകന്മാർ കർഷകരെ മറന്നാൽ പുലിമുരുകന്മാരുണ്ടാകുമെന്ന് കോടിയേരി

Monday, October 31, 2016 - 8:16 AM

Author

Tuesday, April 5, 2016 - 15:25
പുലിമുരുകൻ പുലി മാത്രമല്ല പാരയുമായി,പടമിറങ്ങിയതിന് ശേഷം ജോലിയെടുത്തു ജീവിക്കാനാകുന്നില്ലെന്ന് വനപാലകർ,വനപാലകന്മാർ കർഷകരെ മറന്നാൽ പുലിമുരുകന്മാരുണ്ടാകുമെന്ന് കോടിയേരി

മോഹൻലാൽ ചിത്രം പുലിമുരുകൻ തിയ്യേറ്ററുകളിൽ തകർത്തോടുകയാണ്.സമൂഹ ജീവിതത്തേയും ചിത്രം സ്വാധീനിക്കാൻ തുടങ്ങിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.പുലിമുരുകന്‍ ഇറങ്ങിയതിന് ശേഷം ജോലിയെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലന്നെ് കാട്ടി വയനാട് വന്യജീവി സങ്കതത്തേിലെ വാര്‍ഡൻ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രദേശവാസികള്‍ വനപാലകരെ കൈയേറ്റം ചെയ്യുകയാണെന്നും അത് കൂടി വരുകയാണെന്നും വ്യക്തമാക്കിയാണ് ചീഫ് വാര്‍ഡന്‍ പി. ധനേഷ് കുമാർ പരാതി നല്‍കിയത്. സിനിമയില്‍ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാണെന്ന് കരുതി പ്രദേശവാസികളും മറ്റും വനപാലകരെ ആക്രമിക്കുകയാണെന്നാണ് ധനേഷ്കുമാറിന്റെ പരാതിയിലുള്ളത്.

 

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരനും പുലിമുരുകനെതിരെ രംഗത്തത്തെിയിട്ടുണ്ട്. പുലിമുരുകന്റെ പ്രമേയം വനപാലകര്‍ക്കും വനസംരക്ഷണത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

നേരത്തെ മുഖമന്ത്രി പിണറായി വിജയന്‍ പുലിമുരുകന്‍ കണ്ടതിനുശേഷം നല്ല അഭിപ്രായം പറഞ്ഞത് വാര്‍ത്തയായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി മോഹന്‍ലാലിനെ വിളിച്ച്‌ അഭിനന്ദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുലിമുരുകനെ പുക‍ഴ്ത്തി രംഗത്തെത്തി.
വനപാലകര്‍ കര്‍ഷകരെക്കൂടി സംരക്ഷിച്ചാല്‍ വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നും അവര്‍ കര്‍ഷരെ മറന്നാല്‍ പുലിമുരുകന്മാര്‍ താനെ സൃഷ്ടിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മറയൂരില്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിന്റെയും വന്യമൃഗങ്ങളുടെയും മാത്രം സംരക്ഷകരല്ല, മനുഷ്യരുടെയും കൂടി സംരക്ഷകരാണ്. മനുഷ്യരും പരിസ്ഥിതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാത്ത ചില ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കോടിയേരി പറഞ്ഞു.ഈ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

FEATURED POSTS FROM NEWS