ലോകം ചുറ്റും പെൺസിംഹങ്ങൾ,പിന്നിട്ടത് 17 രാജ്യങ്ങൾ

Sunday, October 30, 2016 - 11:24 PM

Author

Tuesday, April 5, 2016 - 15:25
ലോകം ചുറ്റും പെൺസിംഹങ്ങൾ,പിന്നിട്ടത് 17 രാജ്യങ്ങൾ

Category

Life

Tags

ലോകം ചുറ്റാനായി ഒരു കാര്‍ യാത്ര. രശ്മി കോപ്പാര്‍, ഡോ. സൗമ്യ ഗോപിനാഥ്, നിധി തിവാരി എന്നിവര്‍ ഒന്നിച്ചു. 97 ദിവസം കൊണ്ട് ഇവര്‍ യാത്ര ചെയ്തത് 21,477 കിലോമീറ്റര്‍, പിന്നിട്ടത് 17 രാജ്യങ്ങള്‍.

400x400_mimage67c09558259808fba82146c613126333

കാറില്‍ ലോകം ചുറ്റുക എന്ന ആശയം ആദ്യം പങ്കുവെച്ചത് നിധിയായിരുന്നു.ആഗ്രഹത്തെ പിന്തുണച്ചു മറ്റു രണ്ടു സുഹൃത്തുക്കളും എത്തി. ദീര്‍ഘദൂര ഓഫ് റോഡ് ഡ്രൈവിംഗില്‍ പരിചയം ഉള്ള നിധി തിവാരി തന്നെയായിരുന്നു മുഴുനീളം കാര്‍ ഡ്രൈവ് ചെയ്തത്. യാത്ര പുറപ്പെടാന്‍ തീരുമാനിച്ച ഉടനെ മൂവരും ജോലിയില്‍ നിന്ന് അവധിയെടുത്തു. ജൂണില്‍ ആരംഭിച്ച യാത്ര ഒക്ടോബറിലാണ് അവസാനിച്ചത്.

800x480_image59679465

മഹിന്ദ്ര സ്പോണ്‍സര്‍ ചെയ്ത വാഹനമാണ് ഇവര്‍ യാത്രക്കായി ഉപയോഗിച്ചത്. പത്ത് വര്‍ഷം മുമ്പ് സ്വന്തമായി ഒരു വാഹനം നിര്‍മ്മിച്ച തനിക്ക് ഏത് സാഹചര്യത്തിലും ഡ്രൈവ് ചെയ്യാന്‍ ധൈര്യവും തന്റേടവും ഉണ്ടെന്നു നിധി പറയുന്നു. വുമണ്‍ ബിയോന്‍ഡ് ബൗണ്ടറിസ് എന്ന നിധി തന്നെ ആരംഭിച്ച കമ്മ്യുണിറ്റിയുടെ ഭാഗമാണ് മൂവരും. 2015 മാര്‍ച്ചിലായിരുന്നു ഈ കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

FEATURED POSTS FROM NEWS