മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചില്ല,പൃഥ്വിരാജിന്‍റെ കർണൻ പ്രതിസന്ധിയിലും,മമ്മൂട്ടി ചിത്രം ഒരുങ്ങുക 70 കോടിയിൽ

Sunday, October 30, 2016 - 8:20 PM

Author

Tuesday, April 5, 2016 - 15:25
മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചില്ല,പൃഥ്വിരാജിന്‍റെ കർണൻ പ്രതിസന്ധിയിലും,മമ്മൂട്ടി ചിത്രം ഒരുങ്ങുക 70 കോടിയിൽ

പി ശ്രീകുമാറിന്റെ രചനയില്‍ 70 കോടി മുതല്‍ മുടക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന. ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനാകും. നേരത്തെ മമ്മൂട്ടി ഈ ചിത്രം ഉപേക്ഷിച്ചു എന്നും പിന്മാറി എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊക്കെ വാസ്തവ വിരുദ്ധമാണെന്നും 70 കോടി മുതല്‍ മുടക്കില്‍ കര്‍ണ്ണന്‍ തിയേറ്ററില്‍ എത്തും എന്നും മധുപാല്‍ പറഞ്ഞു. 18 വര്‍ഷം മുമ്ബ് പി ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതായിരുന്നു കര്‍ണ്ണന്റെ കഥ. ചിത്രികരണത്തിലുള്ള തയാറെടുപ്പിലാണെന്നും 2017ല്‍ ഷൂട്ടിങ് ആരംഭിക്കും എന്നും മധുപാല്‍ പറഞ്ഞു. തിരക്കഥ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായ ശേഷമാണ് മധുപാലിന്റെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.

 

മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ പഴശ്ശിരാജയായിരുന്നു. 27 കോടി ചെലവിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിനെ കടത്തി വെട്ടിയാണ് 35 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എത്തിയതും സകലമാന കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയെഴുതിയതും. മലയാളത്തിൽ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമാകുകയാണ് പുലിമുരുകൻ. 70 കോടി മുതല്‍ മുടക്കിയാണ് ഇതിന് മറുപടിയായി മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.

 

അതേ സമയം 300 കോടി മുതല്‍ മുടക്കില്‍ പൃഥിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച കര്‍ണ്ണന്‍ പ്രതിസന്ധിയില്‍ ആയതായും നിര്‍മാതാവ് പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. 300 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം എന്ന പ്രഖ്യാപനവുമായി വന്ന കര്‍ണ്ണനില്‍ നിന്ന് നിര്‍മാതാവായ വേണു കുന്നപ്പള്ളി പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. എത്ര പണം മുടക്കാനും നിര്‍മ്മാതാവ് തയ്യാറാണ് എന്നാണ് വിമല്‍ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിര്‍മാതാവിന്റെ അറിവോടെയല്ല എന്നാണ് സൂചന.

FEATURED POSTS FROM NEWS