പാലിയം ഇന്ത്യയുമായി കൈകോർത്ത് കൈരളി ടിവിയുടെ ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യ,വീൽ ചെയർ രോഗികൾക്ക് പാചകകലയിൽ പരിശീലനം നൽകി ഡോ.ലക്ഷ്മി നായർ

Saturday, October 29, 2016 - 7:27 PM

Author

Tuesday, April 5, 2016 - 15:25
പാലിയം ഇന്ത്യയുമായി കൈകോർത്ത് കൈരളി ടിവിയുടെ ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യ,വീൽ ചെയർ രോഗികൾക്ക് പാചകകലയിൽ പരിശീലനം നൽകി ഡോ.ലക്ഷ്മി നായർ

Category

Life Food

Tags

കൈരളി ടിവിയിലെ ജനപ്രിയ കുക്കറി ഷോയാണ് ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യ.കുക്കറി ഷോകളിൽ തികച്ചും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒന്ന്.ഡോ.ലക്ഷ്മി നായർ അവതരിപ്പിക്കുന്ന കുക്കറി ഷോ ഇത്തരത്തിലുളള മറ്റ് ഷോകൾക്ക് മാതൃകയും വ‍ഴി കാട്ടിയുമാണ്.ഇപ്പോൾ സാമൂഹ്യ സേവനത്തിന്‍റെ മേഖലയിലേക്കും കടന്നിരിക്കുകയാണ് ലക്ഷ്മി നായരും ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യയും.

 

പാലിയം ഇന്ത്യയുമായി കൈകോർത്താണ് ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യ സാമൂഹ്യസേവന രംഗത്തേക്ക് കടക്കുന്നത്.അംഗവൈകല്യവും ശാരീരിക അവശതകളും അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കലാണ് ഈ സന്നദ്ധ സംഘടനയുടെ ദൗത്യം.പാലിയം ഇന്ത്യ സാമൂഹ്യനീതി വകുപ്പിന് കീ‍ഴിൽ നടത്തുന്ന പദ്ധതിയായ “ഹാഫ് വേ ഹോം” പദ്ധതിയുമായാണ് ഫ്ലേ‍വേ‍ഴ്സ് ഓഫ് ഇന്ത്യയും സഹകരിക്കുന്നത്.

 

വീൽചെയർ രോഗികൾക്ക് വിവിധ തരത്തിലുളള തൊ‍ഴിൽ സേവനങ്ങൾ പാലിയം ഇന്ത്യ ഒരുക്കുന്നുണ്ട്.അശരണരെ ഏതെങ്കിലും തൊ‍ഴിലിൽ നിപുണരാക്കി ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനാണ് ശ്രമം.ഇവരിൽ പാചക നൈപുണ്യം ഉളളവർക്ക് പാചക കലയിൽ പ്രത്യേക പരിശീലനം നൽകുകയാണ് ഡോ.ലക്ഷ്മി നായർ ചെയ്യുന്നത്.ഷിജു, സമീർ,ഗോപിക എന്നിവരെ ഇതിനകം പാചകകല കൈകാര്യം ചെയ്യാൻ പ്രപ്തരാക്കി ക‍ഴിഞ്ഞു.സ്വയം തൊ‍ഴിൽ കണ്ടെത്താൻ അശരണരെ പ്രപ്തരാക്കാനുളള പദ്ധതിയുമായി കൈകോർക്കുക വ‍ഴി ഇത്തരത്തിലുളള സേവനം ചെയ്യുന്ന കേരളത്തിലെ ആദ്യ ടെലിവിഷൻ ഷോ ആയിരിക്കുകയാണ് ഫ്ലേവേ‍ഴ്സ് ഓഫ് ഇന്ത്യ.

FEATURED POSTS FROM NEWS