NEWS

ബിഹാറിൽ എൻ ഡി എ വീണാൽ വീഴുന്നത് മോഡി ,കോൺഗ്രസ് ആത്മവിശ്വാസത്തിൽ

ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലം വന്നതോടെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം .സംസ്ഥാനത്ത് എൻ ഡി എ സഖ്യം വീണാൽ അത് നിതീഷിന്റെ മാത്രമല്ല മോദിയുടെ കൂടെ പരാജയമാണെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ .

മഹാസഖ്യത്തിന് മുൻ‌തൂക്കം എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ എങ്കിലും ബിജെപി അധികാരത്തിൽ എത്താൻ ശ്രമം നടത്തുമെന്ന് കോൺഗ്രസ് കരുതുന്നു .ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് കോൺഗ്രസ് നടത്തുന്നത് .സഖ്യകക്ഷികളെ ഒപ്പം നിർത്താൻ കോൺഗ്രസ് മുൻകൈ എടുക്കും .

ആർജെഡിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണം ഗുണം ചെയ്തു എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ .തേജസ്വി യാദവിനെ പൂർണമായും പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി .ഇത്തവണ അധികാരത്തിൽ എത്താമെന്ന് തന്നെയാണ് കോൺഗ്രസ് കരുതുന്നത് .

Back to top button
error: