News

ഖത്തറിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കസാനക്കോട്ട സ്വദേശി ഷെയ്മാസിൽ സാജിദ് അലിയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

 

ഇന്ന് രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യയും ഒരു വയസുള്ള മകനുമുണ്ട്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close