ഫ്ലിപ്പ് കാര്‍ട്ടില്‍ നിന്ന് സിഎഫ്ഒ സഞ്ജയ് ബവേജയും രാജിവെച്ചു

Wednesday, October 26, 2016 - 3:56 PM

Author

Tuesday, April 5, 2016 - 15:25
ഫ്ലിപ്പ് കാര്‍ട്ടില്‍ നിന്ന് സിഎഫ്ഒ സഞ്ജയ് ബവേജയും രാജിവെച്ചു

Category

Technology

Tags

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ഫഌപ്കാര്‍ട്ടില്‍നിന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ബവേജ രാജിവെച്ചു. ഫഌപ്കാര്‍ട്ടിലെത്തി രണ്ടുവര്‍ഷം തികയുംമുമ്‌ബെയാണ് രാജി.
100 കോടി ഡോളിന്റെ നിക്ഷേപം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ടുമായി ചര്‍ച്ച പുരോഗമിക്കവെയാണ് രാജി. വന്‍ വില്പന നടക്കുന്ന ഉത്സവ സീസണില്‍ രാജിവെച്ചത് കമ്ബനിക്ക് തിരിച്ചടിയായി.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ടാറ്റ കമ്മ്യൂണിക്കേഷനില്‍നിന്ന് ബവേജ ഫഌപ്കാര്‍ട്ടിലെത്തുന്നത്. ഭാരതി എയര്‍ടെല്‍, ക്‌സെറോക്‌സ് മോദി കോര്‍പ് എന്നിവിടങ്ങളില്‍ 30 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ളയാളാണ് ബവേജ.
ചീഫ് പ്രോഡക്ട് ഓഫീസറായിരുന്ന പുനിത് സോമി കഴിഞ്ഞ ഏപ്രിലിലാണ് ഫഌപ്കാര്‍ട്ട് വിട്ടത്. അതിനുമുമ്പ് കൊമേഴ്‌സ് ഹെഡ് ആയ മുകേഷ് ബന്‍സാല്‍, ചീഫ് ബിസിനസ് ഓഫീസര്‍ അന്‍കിത് നഗോരി എന്നിവര്‍ ഫിബ്രവരിയില്‍ രാജിവെച്ചിരുന്നു.

FEATURED POSTS FROM NEWS