ഗോപിചന്ദ് കൊച്ചിയിൽ ബാഡ്മിന്റൺ അക്കാദമി ആരംഭിക്കുന്നു

Thursday, October 20, 2016 - 8:05 AM

Author

Tuesday, April 5, 2016 - 15:25
ഗോപിചന്ദ് കൊച്ചിയിൽ ബാഡ്മിന്റൺ അക്കാദമി ആരംഭിക്കുന്നു

Category

Cover Story

Tags

ദ്രോണാചാര്യ പി.ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ബാഡ്മിന്റൺ അക്കാദമി ആരംഭിക്കുന്നു. കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ തയാറെന്നു ഗോപിചന്ദ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് എസ്. മുരളീധരന്‍ പറഞ്ഞു. ഒളിംപിക്സ് മുന്നില്‍ക്കണ്ട് കേരളത്തില്‍നിന്നു മികച്ച ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.

 

പി.വി. സിന്ധു, സൈന നെഹ്വാള്‍ തുടങ്ങിയവരുടെ നേട്ടത്തിനു പിന്നിലെ കരുത്ത് പി. ഗോപിചന്ദെന്ന പരിശീലകനും ഹൈദരാബാദിലെ അദേഹത്തിന്റെ അക്കാദമിയുമാണ്. ഇതേ മാതൃകയില്‍ രാജ്യാന്തര നിലവാരമുള്ള അക്കാദമി കൊച്ചി കടവന്ത്രയിലെ റീജിയണല്‍ സ്പോട്സ് സെന്ററില്‍ ആരംഭിക്കാനാണു തീരുമാനമായിരിക്കുന്നത്.

FEATURED POSTS FROM NEWS