ആപ്പിള്‍ വാച്ച്‌ സീരീസ് 2 നൈക്കി എഡിഷന്‍ ഒക്ടോബര്‍ 28ന് ഇന്ത്യയിൽ

Tuesday, October 18, 2016 - 7:24 PM

Author

Tuesday, April 5, 2016 - 15:25
ആപ്പിള്‍ വാച്ച്‌ സീരീസ് 2 നൈക്കി എഡിഷന്‍ ഒക്ടോബര്‍ 28ന് ഇന്ത്യയിൽ

Category

Business

Tags

സ്പോര്‍ട്സ് ആക്സസറി കമ്പനിയായ നൈക്കിയുമായി സഹകരിച്ചിറക്കുന്ന ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്‌ ഈ മാസം 28 ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.ഐഫോണും ഐപാഡും പോലെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ‘ആപ്പിള്‍ വാച്ച്‌’ എന്ന പേരിലിറങ്ങുന്ന ഈ സ്മാര്‍ട്ട് വാച്ച്‌ അമേരിക്കയടക്കമുളള വിദേശവിപണികളില്‍ നന്നായി വിറ്റുപോകുന്നുമുണ്ട്.

 

ഈ വര്‍ഷം സപ്തംബറില്‍ ഐഫോണ്‍ 7 അവതരിപ്പിച്ചപ്പോള്‍ ആപ്പിള്‍ അതിനൊപ്പം ‘ആപ്പിള്‍ വാച്ച്‌ സീരീസ് 2’ മോഡലും പുറത്തിറക്കിയിരുന്നു. സ്പോര്‍ട്സ് ആക്സസറീസ് കമ്പനിയായ നൈക്കിയുമായി സഹകരിച്ചുകൊണ്ട് ആപ്പിള്‍ വാച്ച്‌ സീരീസ് 2 ഇന്ത്യയിലുമെത്തുകയാണ്.ആപ്പിള്‍ വാച്ച്‌ സീരീസ് 2 നൈക്കി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാച്ചുകള്‍ ഒക്ടോബര്‍ 28 മുതല്‍ രാജ്യത്ത് വില്പന തുടങ്ങും.

FEATURED POSTS FROM NEWS