Life

അഭയാര്‍ത്ഥി വിവാദത്തില്‍ മാപ്പ്,ഉദ്ദേശം നല്ലതായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര

അഭയാര്‍ത്ഥി വിവാദത്തില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇംഗ്ലീഷ് മാഗസിനായ ട്രാവലറിന്റെ കവര്‍ ഫോട്ടോയില്‍ വിവാദം സൃഷ്ടിച്ച വെള്ള ടീ ഷര്‍ട്ട് അണിഞ്ഞ സംഭവത്തിലാണ് മാപ്പു പറച്ചില്‍.

ടീ ഷര്‍ട്ടിലെ വാചകങ്ങളാണ് പ്രിയങ്കയ്ക്ക് തിരിച്ചടിയായത്. ടീഷര്‍ട്ടില്‍ അഭയാര്‍ത്ഥി, കുടിയേറ്റക്കാരന്‍, അന്യൻ എന്നീ വാക്കുകള്‍ വെട്ടുകയും സഞ്ചാരി എന്ന വാക്ക് വെട്ടാതെയും ടി ഷർട്ടിൽ ആലേഖനം ചെയ്തിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. അഭയാര്‍ത്ഥി എന്ന വാക്കിനെ അപമാനിച്ചു എന്നാണ് പ്രിയങ്കയ്ക്കു നേരെ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായ വംശീയ വിദ്വേഷത്തെ കുറിച്ച്‌ എടുത്തുകാട്ടാന്‍ മാത്രമാണ് താന്‍ ഷീ ഷര്‍ട്ടിലെ സന്ദേശം കൊണ്ട് ഉദ്ദേശിച്ചതെന്നാണ് പ്രിയങ്കയുടെ വാദം. അതിനു പിന്നില്‍ നല്ല ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്ക പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close