ഫ്രൂട്ട്സാലഡിൽ പു‍ഴു,എസ്പി ഗ്രാൻ്റ് ഹോട്ടലിനു പി‍ഴ

Sunday, October 16, 2016 - 7:44 PM

Author

Tuesday, April 5, 2016 - 15:25
ഫ്രൂട്ട്സാലഡിൽ പു‍ഴു,എസ്പി ഗ്രാൻ്റ് ഹോട്ടലിനു പി‍ഴ

Category

Life Food

Tags

തിരുവനന്തപുരം പനവിളയില്‍ പ്രവര്‍ത്തിക്കുന്ന വൻകിട ഹോട്ടൽ എസ്പി ഗ്രാൻഡിന് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴയിട്ടു.50,000 രൂപയാണു ഹോട്ടലിന് അധികൃതര്‍ പിഴയിട്ടത്. ഹോട്ടലില്‍ അതിഥികള്‍ക്കു വിളമ്പാന്‍ തയ്യാറാക്കിയിരുന്ന പഴവര്‍ഗങ്ങളില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും പരിശോധനയില്‍ തെളിഞ്ഞു.

 

വെള്ളിയാഴ്ച രാത്രി ഇവിടെ നിന്നു ഭക്ഷണം കഴിച്ച ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണു പാചകം നടത്തുന്നതെന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമീഷണര്‍ ഡി ശിവകുമാറിന്റെ നേതൃത്വത്തിലാണു എസ്പി ഗ്രാന്‍ഡ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

FEATURED POSTS FROM NEWS