കല്ല്യാണ ഉണ്ണികളും പൊലീസും

Sunday, October 16, 2016 - 4:20 PM

Author

Tuesday, April 5, 2016 - 15:25
കല്ല്യാണ ഉണ്ണികളും പൊലീസും

ക്ഷണിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം ക‍ഴക്കൂട്ടത്താണ് സംഭവം. ടെക്നോപാര്‍ക്ക് ജീവനക്കാരും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. മിക്കവരും കല്ല്യാണത്തിനെത്തിയത് പത്രപരസ്യം കണ്ടിട്ടാണ്.

 

കുറച്ചു നാളുകളായി ഓഡിറ്റോറിയത്തില്‍ ഇത്തരത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.കല്ല്യാണസദ്യ സംഘടിപ്പിച്ച നിരവധി പേർ ഓഡിറ്റോറിയം ഉടമയോടു പരാതി പറഞ്ഞിരുന്നു. സംഭവം ആവർത്തിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ വിവരം അറിയിക്കുകയും കല്യാണത്തിന് എത്തിയവരെ പിടികൂടുകയുമായിരുന്നു. പിടിയിലായവരെ താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.

 

പല കല്യാണങ്ങളിലും ക്ഷണിച്ചെത്തുന്ന അതിഥികള്‍ക്കു നല്‍കാന്‍ ഭക്ഷണം തികയാറില്ലെന്നു വ്യാപക പരാതി ഉയര്‍ന്നിരുന്നു. കഴക്കൂട്ടത്തെ ഈ കല്യാണമണ്ഡപത്തില്‍ ആളെണ്ണം കൂടിയതോടെയാണു സംശയം ഉയര്‍ന്നത്. അങ്ങനെ നടത്തിയ പരിശോധനയിലാണു വിളിക്കാത്ത നിരവധി പേര്‍ കല്യാണത്തിന് എത്തിയെന്നു കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും.

FEATURED POSTS FROM NEWS