ചൈനീസ് മുട്ടക്കഥ വ്യാജം,എല്ലാം ഒറിജിനൽ

Saturday, October 15, 2016 - 8:16 AM

Author

Tuesday, April 5, 2016 - 15:25
ചൈനീസ് മുട്ടക്കഥ വ്യാജം,എല്ലാം ഒറിജിനൽ

Category

Life Food

Tags

ചൈനീസ് മുട്ടയെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. മുട്ടകള്‍ കൃത്രിമല്ലെന്നു തൃശൂര്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ചൈനയില്‍നിന്നും കൃത്രിമ മുട്ടകള്‍ എത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സ് പരാതിക്കാരില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിച്ചിരുന്നു. 12 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഒരു മുട്ടപോലും കത്രിമമല്ലെന്നും എല്ലാം യഥാര്‍ഥ മുട്ടയാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലും മുട്ടകള്‍ കൃത്രിമമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

 

മുട്ടകള്‍ ഒറിജിനല്‍ തന്നെയാണെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ശനിയാഴ്ച ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് കൈമാറും. വിവിധ നഗരങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബില്‍ പരിശോധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ ആരോപണം ഉയര്‍ന്നപ്പോഴും പരിശോധന നടത്തിയിരുന്നു. അന്നും തകരാറൊന്നും കണ്ടെത്തിയിരുന്നില്ല. ചൈനീസ് മുട്ടകളുടെ ഇറക്കുമതി പോലുമില്ലെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്ന് ചെന്നൈ, കൊച്ചി തുറമുഖങ്ങളില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ചെലവുകുറഞ്ഞ രീതിയില്‍ മുട്ട കൃത്രിമമായി ഉണ്ടാക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

FEATURED POSTS FROM NEWS