Kerala

ജയരാജനും ശ്രീമതിയ്ക്കും സെക്രട്ടേറിയേറ്റിൽ രൂക്ഷവിമർശനം,ജയരാജൻ്റെ കേസ് വിജിലൻസ് കോടതി 17-ലേക്ക് മാറ്റി

ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇ.പി. ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടരുന്നു.രാവിലെ 10 മണിയോടെ ആരംഭിച്ച യോഗം ഉച്ചയോടെ അവസാനിക്കും.

 

സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്റെ നടപടിയെ ഭൂരിപക്ഷം അംഗങ്ങളും വിമര്‍ശിച്ചു. എകെ ബാലനും എളമരം കരീമുമായിരുന്നു രൂക്ഷ വിമര്‍ശകര്‍. ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അപമാനമായെന്നും ജയരാജനെതിരെ മാതൃകാപരമായ നടപടി വേണമെന്ന അഭിപ്രായമായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. യോഗം തുടരുകയാണ്.പികെ ശ്രീമതിക്കെതിരെയും വിമർശനമുണ്ടായി.

 

അതിനിടെ വിജിലൻസ് കോടതിയുടെ പരിഗണനയിലുളള ജയരാജനെതിരെയുളള പരാതി ഈ മാസം 17-ലേക്ക് മാറ്റി.വിജിലൻസ് വിശദാംശങ്ങൾ അന്ന് നൽകണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close