LIFENEWS

ജോസ് കെ മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം നല്കാൻ സിപിഐഎം ,ജയരാജോ റോഷിയോ മന്ത്രിയാകും

കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെ പാർട്ടിയ്ക്ക് മന്ത്രിസ്ഥാനം നല്കാൻ സിപിഐഎമ്മിൽ ആലോചന .ജോസ് കെ മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം നൽകുന്നത് മധ്യതിരുവിതാംകൂറിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ .

മന്ത്രിസഭയുടെ കാലാവധി ഇനി 8 മാസം കൂടിയാണുള്ളത് .അതുകൊണ്ട് ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും .ജയരാജോ റോഷി അഗസ്റ്റിനോ മന്ത്രിയാകുമെന്നാണ് സൂചന .അധികാര കേന്ദ്രീകൃത പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന് അണികളെ പിടിച്ചു നിർത്താൻ സർക്കാരിൽ പങ്കാളിത്തം വേണമെന്ന് ജോസ് കെ മാണിയും കരുതുന്നു .

ജോസഫ് വിഭാഗത്തിലെ കുറച്ച് നേതാക്കളെ മറുകണ്ടം ചാടിക്കാനും ഈ നീക്കം കൊണ്ടാകും എന്നാണ് കണക്കു കൂട്ടൽ .സിപിഎമ്മിന് അപ്രാപ്യമായ പല മണ്ഡലങ്ങളും പിടിക്കാൻ കേരള കോൺഗ്രസ് എമ്മിനെ കൂടെ കൂട്ടിയതിലൂടെ കഴിയും എന്നാണ് സിപിഐഎം കരുതുന്നത് .

എന്നാൽ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ വരുന്നതിൽ പ്രത്യേകിച്ച് ഗുണം ഇല്ല എന്ന നിലപാട് ആണ് സിപിഐ സ്വീകരിച്ചിരിക്കുന്നത് .സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു .

സിപിഐഎം മന്ത്രിമാരിൽ ഒരാളെ രാജിവെച്ചിട്ടാണെങ്കിലും ജോസ് കെ മാണി വിഭാഗത്തിനു മന്ത്രിസ്ഥാനം നല്കാൻ ആണ് സിപിഐഎം ആലോചിക്കുന്നത്.എൽഡിഎഫ് ഘടക കക്ഷികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള കടമ്പ മാത്രമാണുള്ളത് .

Back to top button
error: