Technology

രണ്ടു പിന്‍ ക്യാമറകളുമായി ഹൊണര്‍ 8 ഇന്ത്യയിൽ

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്യുടെ പുതിയ 4 ജി മോഡലായ ഹൊണര്‍ 8 പുറത്തിറങ്ങി. രണ്ടു പിന്‍ ക്യാമറകളാണു ഹൊണര്‍ 8 ന്‍റെ പ്രധാന സവിശേഷത. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഹൊണര്‍ 8 ഇന്ത്യയില്‍ അവതരിപ്പിച്ചത്.

 

കഴിഞ്ഞ ജൂലൈയില്‍ ചൈനയിലാണ് ഹൊണര്‍ 8 ആദ്യമായി അവതരിപ്പിച്ചത്. അന്നവതരിപ്പിച്ച 3 ജി.ബി. റാം, 32 ജി.ബി. സ്റ്റോറേജ് മോഡലിനു ഏകദേശം 20,000 രൂപയും 4 ജി.ബി. റാം, 32 ജി.ബി. സ്റ്റോറേജ് മോഡലിന് 23,000 രൂപയുമായിരുന്നു വില.

 

ഇന്ത്യയില്‍ പുറത്തിറങ്ങുന്നത് 4 ജി.ബി. റാം, 64 ജി.ബി. സ്റ്റോറേജുള്ള മോഡലാണ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഹൊണര്‍ 8 ല്‍ രണ്ടു മൈക്രോസിമ്മുകള്‍ ഉപയോഗിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close