NEWS

24 മണിക്കൂറിനിടെ 67,708 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 680 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി ഉയര്‍ന്നു.

നിലവില്‍ 8,12,390 കേസുകളാണുള്ളത്. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1,11,266 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്നും ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Back to top button
error: