സൗദി ത്വായിഫില്‍ വാഹനാപകടത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി മരിച്ചു

Monday, October 10, 2016 - 4:55 PM

Author

Tuesday, April 5, 2016 - 15:25
സൗദി ത്വായിഫില്‍ വാഹനാപകടത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി മരിച്ചു

Category

News

Tags

ത്വായിഫ്: സൗദി അറേബ്യയിലെ ത്വായിഫില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ഷമീര്‍ (32)ആണ് മരിച്ചത്. മക്ക സെയില്‍ റോഡില്‍ ഫുലാന്‍ പെട്രോള്‍ ബാങ്കിന് സമീപത്ത് റോഡിന്റെ വശത്ത് കൂടി നടന്ന് പോകുമ്‌ബോള്‍ വാഹനമിടിക്കൂകയായിരുന്നു.

 

ഞായറാഴ്ച ആറ് മണിയോടെയാണ് അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഇടിച്ച വാഹനത്തിന്റെ ്രൈഡവറും മരണപ്പെട്ടു.
മൃതദേഹം തായിഫ് കിംഗ് ഫൈസല്‍ ആശുപത്രീ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടൂണ്ട്. നാല് വര്‍ഷമായി തായിഫില്‍ ജോലി നോക്കിവരുന്ന ഷെമീര്‍
നാട്ടില്‍ അവധിക്ക് പോയി വിവാഹം കഴിഞ്ഞ് വന്നിട്ട് നാല് മാസമെ ആയിട്ടുള്ളൂ.

FEATURED POSTS FROM NEWS