ഇത് റെക്കോർഡ് രുചിയുളള എഗ് സാലഡ്

Monday, October 10, 2016 - 7:48 AM

Author

Tuesday, April 5, 2016 - 15:25
ഇത് റെക്കോർഡ് രുചിയുളള എഗ് സാലഡ്

ലോക മുട്ടദിനത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ ഒരുക്കിയ എഗ് സാലഡ് ലിംക ബുക്സ് ഓഫ് റെക്കോഡ്സിലേക്ക്. ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായാണ് 814.58 അടി നീളമുള്ള എഗ് സാലഡ് ഒരുക്കിയത്. അമേരിക്കയിലെ മിഷിഗണില്‍ ഒരുക്കിയ 625 അടി നീളമുള്ള സാലഡിന്‍റെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

 

ഏഴായിരത്തോളം മുട്ടയും 197 കിലോ പച്ചക്കറിയും വിവിധതരം സോസുകളും ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും നീളമേറിയ സാലഡ് നിര്‍മിച്ചത്.
സെന്‍റ് തെരേസാസ് കോളജിലെ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്നുള്ള 140 വിദ്യാര്‍ഥികളും 10 സ്റ്റാഫ് അംഗങ്ങളും എഗ് സ്റ്റോപ്പ് റെസ്റ്റോറന്‍റിലെ 43 ഷെഫുമാരും എസ്.കെ.എം ഗ്രൂപ്പ് ബെസ്റ്റ് എഗിലെ പ്രവര്‍ത്തകരും നീളന്‍ സാലഡിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളായി.