ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു,ഭർത്താവ് കുത്തിക്കൊന്നു

Saturday, October 8, 2016 - 6:10 PM

Author

Tuesday, April 5, 2016 - 15:25
ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു,ഭർത്താവ് കുത്തിക്കൊന്നു

Category

Life Family

Tags

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ കുത്തേറ്റ് മരിച്ചു. ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷ്- ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ് ഭാര്യയെ 124 തവണ കുത്തിക്കൊലപ്പെടുത്തിയത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായ സഞ്ജയ് നിജ്വാനാണ് ഭാര്യ സോനീറ്റ നിജ്വാനെ കുത്തിക്കൊലപ്പെടുത്തിയത്. കത്തിയും കോടാലിയും ഉപയോഗിച്ച്‌ നാല് വയസ്സുകാരനായ മകന്റെ മുമ്പില്‍ വച്ചായിരുന്നു ഭാര്യയെ ആക്രമിച്ച്‌ കൊന്നത്. മെയ് 21നായിരുന്നു സംഭവം.

 

ബാര്‍ക്ലെയ്സ് ബാങ്കിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ഇയാള്‍ കോടിക്കണക്കിന് രൂപയുടെ കടവും വരുത്തിവച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുമ്പായി ഇയാള്‍ മാനസിക രോഗത്തിന് അടിമപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

FEATURED POSTS FROM NEWS