സ്നാപ്ഡീല്‍-അമെക്സ് കരാര്‍; ഐഫോണ്‍ 7ന് 10000 രൂപ കിഴിവ്

Friday, October 7, 2016 - 11:52 PM

Author

Tuesday, April 5, 2016 - 15:25
സ്നാപ്ഡീല്‍-അമെക്സ് കരാര്‍; ഐഫോണ്‍ 7ന് 10000 രൂപ കിഴിവ്

Category

Technology Mobile

Tags

ഇ കോമേഴ്സ് സൈറ്റായ സ്നാപ്ഡീലില്‍ ഐ ഫോണിന് വിലക്കിഴിവ്. ആപ്പിൾ ഐഫോണ്‍ ഏഴ്, ഏഴ് പ്ളസ് എന്നിവക്ക് 10000 രൂപയാണ് വിലക്കിഴിവ് നല്‍കുന്നത്. ധനകാര്യ സ്ഥാപനമായ അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക.

 

ഇന്ത്യയില്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ വെള്ളിയാഴ്ച വില്‍പ്പനക്കത്തിയ ഇവക്ക് 60000 രൂപ മുതലാണ് വില. അമേരിക്കന്‍ എക്സ്പ്രസും സ്നാപ്ഡീലുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് അമേരിക്കന്‍ എക്സ്പ്രസുവഴി ഇടപാട് നടത്തുന്നവര്‍ക്ക് ഇളവ് നല്‍കുന്നത്.