ടെന്നീസ് ഫെഡറേഷനെതിരെ മരിയ ഷറപ്പോവ,ആരോപണം നിഷേധിച്ച് ഫെഡറേഷനും

Friday, October 7, 2016 - 6:49 PM

Author

Tuesday, April 5, 2016 - 15:25
ടെന്നീസ് ഫെഡറേഷനെതിരെ മരിയ ഷറപ്പോവ,ആരോപണം നിഷേധിച്ച് ഫെഡറേഷനും

Category

Sports Interviews

Tags

ഉത്തേജക മരുന്ന് വിവാദത്തില്‍ രാജ്യാന്തര ടെന്നീസ് ഫെഡറേഷനെതിനെതിരെ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ. തനിക്ക് കൂടുതല്‍ ശിക്ഷ നല്‍കാന്‍ ടെന്നീസ് ഫെഡറേഷൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഷറപ്പോവയുടെ രണ്ടു വര്‍ഷത്തെ വിലക്ക് 15 മാസമായി അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി കുറച്ചിരുന്നു.ഇതിന് പിന്നാലെയാണ് ടെന്നീസ് ഫെഡറേഷനെതിരെ ഷറപ്പോവ രംഗത്ത് വന്നത്. ഫെഡറേഷന്‍ നിഷ്പക്ഷത കാണിച്ചില്ല. രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ചപ്പോള്‍ ഫെഡറേഷന്‍ അത് നാല് വര്‍ഷമാക്കാന്‍ ശ്രമിച്ചുവെന്നും ഷറപ്പോവ ആരോപിച്ചു.

 

എന്നാല്‍ ഷറപ്പോവയുടെ ആരോപണങ്ങൾ ടെന്നീസ് ഫെഡറേഷന്‍ തള്ളിക്കളഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഫെഡറേഷൻ ഇടപെടാറില്ലെന്നും സ്വതന്ത്ര സമിതിയാണ് തീരുമാനമെടുക്കാറുള്ളതെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. തെറ്റിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് സമിതിയുടെ ചുമതലയാണെന്നും ഷറപ്പോവ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.പ്രശസ്ത മോഡൽ കൂടിയാണ് ഷറപ്പോവ

FEATURED POSTS FROM NEWS