രണ്ടാനമ്മയുടെ ക്രൂരത,ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

Wednesday, October 5, 2016 - 7:49 PM

Author

Tuesday, April 5, 2016 - 15:25
രണ്ടാനമ്മയുടെ ക്രൂരത,ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

സൗദിയില്‍ രണ്ടാനമ്മ ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു. റീം അല്‍ റഷീദ് എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സ്കൂള്‍ സമയം തീരുന്നതിന് മുന്‍പ് സ്കൂളിലെത്തി ഇവര്‍ കുട്ടിയെ നേരത്തെ കൂട്ടിക്കൊണ്ടു പോയിരുന്നതായി അധികൃതര്‍ പറയുന്നു.

 

സൗദി നിയമപ്രകാരം ബന്ധുക്കള്‍ കുടുംബ തിരിച്ചറിയല്‍ കാര്‍ഡുമായി സ്കൂളിലെത്തി ആവശ്യപ്പെട്ടാല്‍ കുട്ടികളെ ഒപ്പം അയക്കാവുന്നതാണ്. അതുകൊണ്ടു തന്നെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ ഇവരെ സ്കൂള്‍ അധികൃതരും സംശയിച്ചിരുന്നില്ല.എന്നാല്‍, സ്കൂളില്‍ നിന്നും കുട്ടിയുമായി പോന്ന ഇവര്‍ ഒഴിഞ്ഞ പ്രദേശത്തെത്തി കത്തികൊണ്ട് കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു.