കോച്ച് ചതിച്ചു,ജെയ്ഷ തുറന്നു പറയുന്നു

Tuesday, October 4, 2016 - 8:30 PM

Author

Tuesday, April 5, 2016 - 15:25
കോച്ച് ചതിച്ചു,ജെയ്ഷ തുറന്നു പറയുന്നു

Category

Sports Interviews

Tags

ബെലാറസ്സുകാരനായ കോച്ച്‌ നിക്കോളായ് സ്നെസാരോവ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ തന്റെ കരിയറിനെ വഴിമാറ്റിയെന്ന് ഇന്ത്യൻ അത്ലറ്റ് ജെയ്ഷ.
മാരത്തണ്‍ ഓടാന്‍ തുടങ്ങിയത് കോച്ചിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ്. 1500, 5000 മീറ്ററുകളിലാണ് ഓടാന്‍ താത്പര്യം. വര്‍ഷങ്ങളായി പരിശീലിക്കുന്നത് ഈയിനങ്ങളിലാണ്. എന്നാല്‍ ഒളിമ്പിക്സിനു തൊട്ടുമുമ്പ് തന്നെ മാരത്തണിലേക്ക് വലിച്ചിഴച്ചു. തന്റെ ഇഷ്ടങ്ങള്‍ ആരും ചോദിച്ചില്ല.

 
അത്ലറ്റിക് ഫെഡറേഷനോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. 1500 മീറ്റര്‍ ഓടി പരിക്കേറ്റപ്പോള്‍ ‘ഞാന്‍ ഈയവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്ന്’ കോച്ച്‌ തന്റെ മുഖത്തുനോക്കി പറഞ്ഞു.റിയോയില്‍ ഫിനിഷിങ് ലൈനില്‍ വീണപ്പോള്‍ ‘ജെയ്ഷ മരിച്ചു’ എന്നാണ് കോച്ച്‌ സംഘാടകരോട് പറഞ്ഞത്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യക്കുവേണ്ടി എത്രയോ മെഡലുകള്‍ നേടിയ ഒരു അത്ലറ്റ് നേരിട്ട പരീക്ഷണങ്ങള്‍ ജെയ്ഷ മാതൃഭൂമി സ്പോർസ് മാസികയിൽ തുറന്നുപറയുന്നു.