ലെനോവയുടെ ദീപാവലി സമ്മാനം

Tuesday, October 4, 2016 - 10:14 AM

Author

Tuesday, April 5, 2016 - 15:25
ലെനോവയുടെ ദീപാവലി സമ്മാനം

Category

Technology Tech Updates

Tags

മുന്‍നിര കമ്പ്യൂട്ടര്‍ നിര്‍മാതാക്കളും ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പ്രമുഖരുമായ ലെനോവോ ഉത്സവസീസണ്‍ പ്രമാണിച്ച് ലാപ്‌ടോപ്പുകള്‍ക്കും, ഡെസ്‌ക്‌ടോപ്പുകള്‍ക്കും വന്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.സൗജന്യ അഡീഷണല്‍ വാറന്റി, അപകടങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകള്‍ക്ക് സംരക്ഷണം എന്നിവയാണ് ആകര്‍ഷണീയമായ പ്രധാന ഓഫറുകള്‍. പ്രീമിയം ലെനോവോ ലാപ്‌ടോപ് വാങ്ങുന്നവര്‍ക്ക് രണ്ടുകൊല്ലത്തെ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷനും (എഡിപി) രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറണ്ടിയും തികച്ചും സൗജന്യമായി ലഭിക്കും.

 

തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ ലാപ്‌ടോപ്പിനും ഡെസ്‌ക്‌ടോപ്പിനും അപകടം സംഭവിക്കുമെന്ന ഭീതി കൂടാതെ ജോലി ചെയ്യാം എന്നതാണ് പ്രത്യേകത. യാദൃശ്ചികമായി താഴെ വീണ് ഉടയുകയോ, ചെളിയില്‍ പതിക്കുകയോ, വൈദ്യുതി വ്യതിയാനം മൂലം കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എഡിപിയുടെ സംരക്ഷണം ഉറപ്പാണ്. അറ്റകുറ്റപണികള്‍കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അധിക ചാര്‍ജ് ഇല്ലാതെ സിസ്റ്റം മാറ്റി നല്‍കുകയും ചെയ്യും.